Friday, February 7
BREAKING NEWS


തൈക്കടപ്പുറം സംഘർഷം; 33 പേർക്കെതിരെ വധശ്രമത്തിന് കേസ് Thaikkadappuram

By sanjaynambiar

Thaikkadappuram തൈക്കടപ്പുറം അഴിത്തലയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 33 പേർക്കെതിരെ വധശ്രമത്തിന് നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തല ബദർ ജുമാ മസ്ജിദ് പരിസരത്താണ് സംഘ ർഷമുണ്ടായത്. ഹരീഷ്, ഷബിൻ, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ്, തേജ് എന്നിവർക്കും മറുഭാഗത്തെ ടി.കെ. ഫർഹാൻ, മുഹമ്മദ് അ ഫ്താബ്, മുഹമ്മദ് നസീബ്, മുഹമ്മദ് സി നാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. അഭി രാജിന്റെ പരാതിയിൽ ടി.കെ. ഫർഹാൻ, മഹ മൂദ്, മുജീബ്, നസീബ്, സിനാൻ, മുസ്താഫ്, മുബഷീർ, അഫ്രീദ്, അർഷദ്, ഷെറീഫ്, അഫ്താബ് എന്നിവർക്കെതിരെയും ഫർഹാ ന്റെ പരാതിയിൽ ഹരീഷ്, ഷബി, ജിഷ്ണു, ഷോബി, ജോബി, റിച്ചു, മുന്ന, ശ്രീരാജ് ,തേജ് തുടങ്ങി കണ്ടാൽ അറിയുന്ന 10 പേർക്കുമെതിരെയാണ് കേസെടുത്തത്.

പള്ളിപരിസരത്ത് പൊതു റോഡരികിൽ തോരണം കെട്ടുകയായിരുന്ന തങ്ങളെ ഏഴോളം ബൈക്കുകളിൽ വന്ന പ്രതികൾ കത്തി, മരവടി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഫർഹാനും കൂടെയുള്ളവരും പറഞ്ഞു. അതേസമയം, ബൈക്കിൽ പോവുകയായിരുന്ന ത ന്നെയും സുഹൃത്തിനെയും തൈക്കടപ്പുറം ഫ്രൈഡേ ക്ലബിന് മുൻവശം തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് അഭിരാജ് പറയുന്നു. ഇത് കണ്ടുവന്ന തന്റെ സുഹൃത്തുക്കളായ മറ്റുള്ളവ രെയും ബൈക്ക് തടഞ്ഞു നിർത്തി അക്രമിച്ചുവെന്നും വാഹനങ്ങൾക്ക് കേട് വരുത്തിയെന്നും അഭിരാജിന്റെ പരാതിയിലുണ്ട്.

Also Read: https://panchayathuvartha.com/after-karuvannur-there-is-a-complaint-of-fraud-in-cooperative-bank-again-in-thrissur/

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഴിത്തലയിൽ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ ഇരുകൂട്ടരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരിന്നു. പിന്നീട് നാട്ടുകാർ ഇടപെട്ട് മേലിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന ഉറപ്പിൽ പരിഹരിച്ച വിഷയമാണ് വീണ്ടും ഉടലെടുത്തത്. കൂടുതൽ സംഘർഷം വ്യാപിപ്പിക്കാതിരിക്കാൻ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!