Thursday, February 6
BREAKING NEWS


ജനുവരി മുതൽ ഇന്ത്യയിലെ റെയിൽ ഗതാഗതം മുഴുവൻ സർവീസുകളും പുനരാരംഭിക്കും.

By sanjaynambiar

കോവിഡ് കാരണം നിർത്തി വെച്ച റയിൽ ഗതാഗതമാണ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ജനുവരി മുതൽ പഴയ പടിയിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനം. ആദ്യ ഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവിൽ പരിഹരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!