Saturday, November 23
BREAKING NEWS


മതപരിവര്‍ത്തന നിരോധന നിയമം പണിയായി; വീട്ടുകാര്‍ അംഗീകരിച്ച മിശ്ര വിവാഹം പോലീസ് തടഞ്ഞു

By sanjaynambiar

 മജിസ്‌ട്രേറ്റ് അനുമതി നല്‍കിയാല്‍ വിവാഹം

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്തകാലത്ത് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മിശ്രവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാകുന്നു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഒരു മിശ്ര വിവാഹം പോലീസ് തടഞ്ഞു. മാതാപിതാക്കള്‍ അംഗീകരിച്ച വിവാഹമാണ് നിയത്തിന്റെ പേരില്‍ പോലീസ് തടഞ്ഞത്. ഒരു ഹിന്ദു സംഘടന പരാതി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.

നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് പാസാക്കിയതിന് പിന്നാലെ ഹിന്ദു യുവതിയും മുസ്ലിം യുവാവുമായുള്ള വിവാഹം അവസാന നിമിഷം പോലീസ തടഞ്ഞു. 22 വയസുകാരിയായ റെയ്‌ന ഗുപ്തയും 24 കാരനായ മുഹമ്മദ് ആസിഫുമായുള്ള വിവാഹമാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ തടഞ്ഞത്.ഹിന്ദു മഹാസഭ അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. എന്നാല്‍, ഇരുകുടുംബങ്ങള്‍ക്കും സമ്മതമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍, പുതിയ നിയമപ്രകാരം ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ ജില്ല മജിസ്‌ട്രേറ്റിന്റെ അനുമതി വിവാഹത്തിന് നിര്‍ബന്ധമാണ്. അതിനാല്‍, മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചാല്‍ വിവാഹം നടത്താന്‍ പോലീസ് അനുവദിക്കും. പുതിയ നിയമപ്രതാരം വിവാഹം ഉള്‍പ്പെടെ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള മതംമാറ്റം കുറ്റകരാണ്. ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വരെ വിവാഹം തടയാന്‍ പോലീസിന് അധികാരമുണ്ട്.

നേരത്ത, ഈ നിയമപ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ് നടന്നിരുന്നു. പ്രണയം നടിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച്‌ ബറേലി സ്വദേശിയായ 21കാരന്‍ ഉവൈഷ് അഹമ്മദാണ് ബുധനാഴ്ച അറസ്റ്റിലായത്.

ഷരിഫ്‌നഗര്‍ സ്വദേശി ടിക്കാറാം റാത്തോഡ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. പഠിക്കുന്ന കാലത്ത് 20കാരിയായ മകളെ പ്രണയം നടിച്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാണ് പരാതി. കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!