സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ വധശിക്ഷ വരെ കടുത്ത നിയമങ്ങൾക്ക് ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ശക്തി എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് മന്ത്രി സഭ അംഗീകരിച്ചു കഴിഞ്ഞു.
അതിക്രമങ്ങളിൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും, ഒരു മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കാനും നിയമത്തിൽ പറയുന്നുണ്ട്.