രാജ്യത്ത് എവിടെയാണെങ്കിലും തിരഞ്ഞെടുപ്പ് ദിനം വോട്ടു ചെയ്യാനായി കേരളത്തിലെത്തുന്ന എ കെ ആന്റണി ഇത്തവണ വോട്ട് ചെയ്യാന്‍ എത്തില്ല. കൊവിഡ് ബാധിതനായിരുന്ന എ കെ ആന്‍റണി രോഗ മുക്തിക്ക് ശേഷം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്. ഒരു മാസത്തെ കര്‍ശന വിശ്രമം ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ആദ്യമായാണ് ആന്‍റണി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത്.
വഴുതക്കാടാണ് ആന്‍റണിയുടെ വോട്ട്. ജഗതി സ്‌കൂളില്‍ ആന്‍റണിയും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു പതിവ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ട്.
വോട്ട് ചെയ്യാന്‍ കഴിയാതെ പോയതില്‍ അദ്ദേഹം തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കളോടും സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയോടും ഖേദം പ്രകടിപ്പിച്ചത് പലരേയും ഞെട്ടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയിലെ ജഗതി വാര്‍ഡിലാണ് എ കെ ആന്‍റണിക്ക് വോട്ടുളളത്.
വോട്ട് ചെയ്യാനായി എ കെ ആന്റണിയും എം എം ഹസനും ഒരുമിച്ച് കുടുംബസമ്മേതം വോട്ട് ചെയ്യാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് ദിവസത്തെ പതിവ് കാഴ്‌ചയാണ്.
ജഗതി വാര്‍ഡിലെ യു ഡി എഫ് സ്ഥാനാര്‍ഥി നീതു വിജയന്‍ എ കെ ആന്റണിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എം എം ഹസന്‍റെ വീട്ടിലെത്തിയാണ് നീതു ആന്റണിയുമായി ഫോണില്‍ സംസാരിച്ചത്. വരാനുളള ബുദ്ധിമുട്ട് ആന്റണി പറഞ്ഞപ്പോള്‍ അനുഗ്രഹം വേണമെന്നായി സ്ഥാനാര്‍ത്ഥി. നീതുവിന് മാത്രമല്ല, സംസ്ഥാനത്തെ എല്ലാ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും തന്‍റെ അനുഗ്രഹവും ആശംസയും ഉണ്ടെന്ന് ആന്റണി ഫോണിലൂടെ മറുപടി പറഞ്ഞു.
എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണിയും കൊവിഡ് നെഗറ്റീവായ ശേഷം വിശ്രമത്തിലാണ്.
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഇത്തവണ വോട്ട് ചെയ്യുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വരെ യാത്ര ചെയ്യാന്‍ പ്രയാസമായതിനെ തുടര്‍ന്നാണ് ഇത്.
തപാല്‍ വോട്ടിനുള്ള വിഎസിന്‍റെ അപേക്ഷ തള്ളിയിരുന്നു.
നിലവില്‍ കോവിഡ് ബാധിതര്‍, കോവിഡുമായി ബന്ധപ്പെട്ടു ക്വാറന്റീനില്‍ കഴിയുന്നവര്‍, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണു തപാല്‍ വോട്ട് ചെയ്യാനാവുന്നത്. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യേഗസ്ഥര്‍ വിഎസിന്‍റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്‍റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്‌സ് സ്‌കൂളിലാണു ബൂത്ത്.