തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിചെടുക്കാനായി ബിജെപി വലിയ പ്രചാരണത്തിലാണ്. എതിരാളികൾക്കെതിരെ ഗോളാടിച്ച് മുന്നേറുന്നതിനിടെ ബിജെപി നേതാവ് വി.വി രാജേഷും ഒരു ഗോളടിച്ചു. പക്ഷെ സ്വന്തം പോസ്റ്റിലക്കായിരുന്നുവെന്ന് മാത്രം. പൂജാപുരയിലെ ബിജെപി സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ.
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിറ്റിങ് വാർഡെന്ന് ഓർക്കാതെ വാർഡിലെ വികസനപോരായ്മകൾക്കെതിരെആഞ്ഞടിച്ചതാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായത്. പൂജാപ്പുരവാർഡ് തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘടനത്തിനിടെ ആയിരുന്നു വി.വി രാജേഷിന്റെ ‘അത്യുജ്ജല’ പ്രസംഗം. “ഇന്നലെ രാവിലെ ഞങ്ങൾ പ്രചാരണത്തിനിറങ്ങിയ ബൂത്തിൽ വീട്ടമ്മമാർ കൈയിൽ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്നം പൂജപ്പുരയിൽ ഒരുമണിക്കൂർ മഴ പെയ്താൽ ഡ്രായിനെജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്.
അതുകേട്ട ഞാൻ ഞെട്ടി. അതിശയിച്ചു പോയി. നമ്മളൊക്കെ കരുതും പുജപ്പുര വാർഡെന്ന് പറഞ്ഞ ഒരുപാട് വികാസനം എത്തിയ സമതല പ്രദേശങ്ങളുള്ള വാർഡാണെന്നാണ്. മിക്ക ബൂത്തുകളിലും പോയി. എല്ലാവരും പറയുന്നത് ഡ്രായിനെജ് പ്രോബ്ലമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മഴ പെയ്തു കഴിഞ്ഞാൽ ഡ്രായിനെജ് വേസ്റ്റ് എല്ലാം വീടിനുള്ളിലൂടെ ഒഴുകുന്നു “എന്നായിരുന്നു രാജേഷിന്റെ പ്രസംഗം. സുരേഷ് ഗോപി എം.പി അടക്കമുള്ളവരെ സ്റ്റേജിലിരുത്തിയായിരുന്നു വി. വി രാജേഷിന്റെ സെൽഫ് ഗോൾ