Thursday, December 26
BREAKING NEWS


എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ 5 ജിബി ഡാറ്റാ

By sanjaynambiar

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു.എയർടെൽ പുതിയ 4ജി സിം എടുക്കുന്നവർക്കും 4ജി നെറ്റ്വർക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്കുമായി ഓഫർ പ്രഖ്യാപിച്ചു. ഡാറ്റ കൂപ്പൺ എന്ന പേരിലാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റയാണ് എയർടെൽ സൗജന്യമായി നൽകുന്നത്. ഈ ഓഫർ പുതുതായി എയർടെൽ സിം എടുക്കുന്നവർക്കോ 4ജി നെറ്റ് വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്കോ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു.ഇടി ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്‌ എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ 5ജിബി ഡാറ്റ ലഭിക്കുക. ഒരു ജിബിയുടെ കൂപ്പണുകളായാണ് ലഭിക്കുക.

Airtel Might Stop Offering Premium Plans If TRAI Asks - Gizbot News

മൊബൈല്‍ നമ്പർ ആക്റ്റിവേറ്റ് ആയി 30 ദിവസത്തിനുള്ളില്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു ജിബിയുടെ അഞ്ച് കൂപ്പണുകള്‍ 72 മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ആനുകൂല്യം ഒരു മൊബൈല്‍ നമ്പറില്‍ ഒരു തവണ മാത്രമാണ് ലഭിക്കുക. ഒരോ ഒരു ജിബി കൂപ്പണും 90 ദിവസം വരെ റിഡീം ചെയ്യാന്‍ സമയമുണ്ട്. മൂന്ന് ദിവസം മാത്രമാണ് ഡാറ്റയുടെ വാലിഡിറ്റി. പ്രീപെയ്‌ഡ് പ്ലാനിന്റെ വാലിഡിറ്റി കഴിഞ്ഞാല്‍ ഈ സൗജന്യ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!