Tuesday, November 19
BREAKING NEWS


ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിംഗും ഉള്‍പ്പെടെയുള്ളവ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിര്‍ത്തി വെച്ചു

By sanjaynambiar

പുതിയ ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ബാങ്കിഗ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ലോഞ്ചിങും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിനു റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശം.

സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സിയോട് വ്യാഴാഴ്ച തങ്ങളുടെ ഡിജിറ്റല്‍ ഇടപാടുകളുടെ എല്ലാ ലോഞ്ചിങുകളും താല്‍ക്കാലികമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതരും അറിയിച്ചു.

HDFC Bank to offer personal loans, credit cards at ATMs - business -  Hindustan Times

കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കിന്റെ ഇ-ബാങ്കിങ്/മൊബൈല്‍ ബാങ്കിങ്/പേയ്‌മെന്റ് യൂട്ടിലിറ്റികളില്‍ ചില തകരാറുകള്‍ കണ്ടെത്തിയതായി എച്ച്‌ബിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് 2020 ഡിസംബര്‍ 2 ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.

പ്രാഥമിക ഡാറ്റാ സെന്ററിലെ വൈദ്യുതി തകരാറിനെത്തുടര്‍ന്ന് 2020 നവംബര്‍ 21ന് ഇന്റര്‍നെറ്റ് ബാങ്കിങിലും പേയ്മെന്റ് സംവിധാനത്തിലും അപാകതകള്‍ കണ്ടെത്തിയതായും പറയുന്നുണ്ട്.

നിലവിലുള്ള ഉപഭോക്താക്കള്‍ പേടിക്കേണ്ട കഴിഞ്ഞ രണ്ട് വര്‍ഷമായി ഐടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബാങ്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ധൈര്യം നല്‍കാന്‍ ഇത് സഹായിച്ചു. എച്ച്‌ഡിഎഫ്സി ബാങ്കിലെ നിലവിലെ പരിശോധന നടപടികള്‍ അതിന്റെ നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകള്‍, നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ യാതൊരു സ്വാധീനവും ചെലുത്തുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ നടപടികള്‍ ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസിനെ ബാധിക്കില്ലെന്ന് കരുതുന്നതായും നിരീക്ഷകര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ ബാങ്ക് എല്ലായ്പ്പോഴും ശ്രമിക്കുകയും

ഡിജിറ്റല്‍ ബാങ്കിംഗ് ചാനലുകളില്‍ അടുത്തിടെയുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിന് വേഗത്തില്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നുവെന്ന് ബാങ്ക് വിശദീകരണം നല്‍കി.

എന്നാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, ഐ‌എം‌പി‌എസ്, മറ്റ് പണമടയ്ക്കല്‍ രീതികള്‍ എന്നീ ഡിജിറ്റല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് എച്ച്‌ഡിഎഫ്സി ബാങ്കിന് ഒന്നിലധികം തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നവംബര്‍ 21ലെ തകരാറിന് കാരണം ഡി‌എ‌സി‌സി ഡാറ്റാ സെന്ററിലുണ്ടായ വൈദ്യുതി തടസ്സമാണെന്ന് എച്ച്‌ഡി‌എഫ്‌സി ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!