Wednesday, February 5
BREAKING NEWS


അമിത് ഷാ തമിഴ്‌നാട്ടില്‍; പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അണികള്‍ക്കരുകിലെത്തി കേന്ദ്രമന്ത്രി. അതിനിടെ ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധവും നടന്നു.

By sanjaynambiar

ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തി അമിത് ഷായെ സ്വീകരിച്ചു. അമിത് ഷായ്ക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബിജെപിഒരുക്കിയത്. വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരെ അമിത് ഷാ അഭിവാദ്യം ചെയ്യുകയും ചെയ്തു. അതിനിടയിൽ ഒരാൾ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് വലിച്ചെറിഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർ അയാളെ ഉടൻ കസ്റ്റഡിയിലെടുത്തു.

എംജിആര്‍ ജയലളിത അനുസ്മരണ സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. എംജിആറിന്‍്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയാണ് അമിത് ഷാ. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് സന്ദര്‍ശന പട്ടികയില്‍ എങ്കിലും നിര്‍ണായക സഖ്യ ചര്‍ച്ചകളാണ് മുഖ്യം. സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. സ്റ്റാലിന്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാത്തതിനാല്‍, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ എന്‍ഡിഎയില്‍ ചേരാനാണ് അളഗിരിയുടെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!