തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടി അനുശ്രീ.
പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചരണത്തിനെത്തിയത്. റിനോയ് അനുശ്രീയുടെ സുഹൃത്താണ്. അതിനെ തുടര്‍ന്നാണ് റിനോയുടെ കുടുംബസംഗമത്തില്‍ പങ്കെടുത്താണ് അനുശ്രീ വോട്ട് തേടിയത്.
റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു.
‘രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്റെ കാരണം റിനോയ് ചേട്ടന് തന്നെയാണ്.
വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല, കാരണം അവിടെ പറയുന്ന കാര്യങ്ങള്‍ വേറെ രീതിയിലാകും പലരും വ്യാഖ്യാനിക്കുക. പക്ഷേ ഈ പരിപാടിക്ക് വരണമെന്ന് തോന്നി. അത് അദ്ദേഹത്തെ പൊക്കിപ്പറയാനായിരിക്കും എന്നുതോന്നുന്നു.’അനുശ്രീ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടി അനുശ്രീ എത്തിയതോടെ നാട്ടുകാരും ആവേശത്തില്‍.
ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പരസ്യപ്രചരണത്തിനിറങ്ങിയത്. വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ കുടുംബ സംഗമത്തിലെ പ്രസംഗത്തിന് ശേഷം ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് താരം മടങ്ങിയത്.
കുടുംബസംഗമത്തിന് ശേഷം നാട്ടുകാരെല്ലാം നടിയോടൊപ്പമുള്ള സെല്‍ഫിക്കായി തിരക്കുകൂട്ടി.
ആരെയും നിരാശപ്പെടുത്താതിരുന്ന അനുശ്രീ എല്ലാവര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഡി.സി.സി, കെപിസിസി. നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.