Thursday, December 12
BREAKING NEWS


ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?’; പ്രതിഷേധമറിയിക്കുന്നുവെന്ന് നടി അനുശ്രീ Ganapathy myth

By sanjaynambiar

Ganapathy myth സ്പീക്കർ എ എന്‍ ഷംസീറിന്റെ ഗണപതി പരാമർശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. പരാമർശത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നായിരുന്നു നടിയുടെ പ്രതികരണം. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കാൻ കഴിയില്ല എന്നായിരുന്നു അനുശ്രീ പറഞ്ഞത്. പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നടി പറഞ്ഞു.

ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ‘അത്രയും വിശ്വാസത്തോടു കൂടി ആ അമ്പലത്തിന്റെ മണ്ണിൽ വളർന്ന നമ്മൾ ഒരു ദിവസം കേൾക്കുകയാണ്, ആരോ എവിടെയോ ഇരുന്ന് പറയുകയാണ് ഗണപതിയൊക്കെ കെട്ടുകഥയാണ്, മിത്താണ് എന്ന്. നമ്മൾ സഹിക്കുമോ? സഹിക്കില്ല,’ അനുശ്രീ പറഞ്ഞു.

‘അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞതുപോലെ എന്റെ ഒരു ചെറിയ പ്രതിഷേധവും പ്രതികരണവുമൊക്കെ അറിയിക്കാനുള്ള, ​ഗണപതി അനു​ഗ്രഹിച്ചു തന്ന സദസ്സായി ഞാൻ ഈ അവസരത്തെ കാണുകയാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങോട്ടേക്ക് ഞാൻ തന്നെ വരാൻ ആവശ്യപ്പെട്ടതും,’ അനുശ്രീ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!