ദീപികയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയത് പൃഥ്വിരാജ്; ഇവന്മാർക്ക് എന്താണ് പ്രശ്നമെന്ന് ബൈജുവും; പഠാനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനെതിരെ പ്രതികരിച്ച് മലയാള സിനിമാ ലോകവും
ദീപിക പദുകോൺ നായികയായി എത്തിയ പഠാൻ സിനിമയുടെ ബിക്കിനി ചിത്രത്തെ വിമർശിച്ചവർക്ക് മറുപടിയുമായി നടൻ ബൈജു.
മലയാള സിനിമാ താരങ്ങളെല്ലാം പഠാൻ സിനിമയ്ക്കും ഷാരുഖിനും ദീപികയ്ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നതിന് കൂടുതൽ തെളിവുകളാണ് ഇടത് അനുഭാവിയായ ബൈജുവിന്റെ പ്രതികരണം.
ആനന്ദം പരമാനന്ദം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അവര് എന്ത് വേണമെങ്കിലും ധരിക്കട്ടെ അത് വരുടെ സ്വാതന്ത്രമാണെന്നും അതിന് മറ്റുള്ളവർക്ക് വിമർശിക്കാൻ എന്താണ് അർഹതയെന്നും ബൈജു ചോദിക്കുന്നു.
അവർ ആ വസ്ത്രം ധരിക്കുന്നതിൽ ആർക്കാണ് ഇത്രക്കുത്തിക്കഴപ്പ്, അവർ ഒരു വസ്ത്രം മാത്രമാണ് ധരിച്ചിട്ടുള്ളത് അതിലെന്താണ് പ്രശ്നമെന്നും ബൈജു ചോദിക്കുന്നു.
ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രം വെള്ളിയാഴ്ചയാണ് തീയറ്ററിലേക്ക് എത്തുന്നത്. പഠാൻ പ്രചരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കത്തിക്കയറുമ്പോഴാണ് ഇത്തരത്തിൽ മറുപടിയുമായി ബൈജുവും രംഗത്തെത്തുന്നത്.
പഠാൻ സിനിമയെ വിമർശിച്ച സംഘപരിവാർ പ്രവർത്തകർക്ക് മറുപടി നൽകി മുൻപ് മലയാളത്തിലെ യുവസൂപ്പർതാരം പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഒരു കലയെ കൊല്ലുന്നത് അംഗീകരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.
അടിവസ്ത്രം കാവിയായതിന്റെ പേരിൽ വലിയ വിവാദങ്ങളായിരുന്നു പഠാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന് കേട്ടത് എന്നാൽ വിമർശകർക്ക് നടുവിരൽ നമസ്കാരം പറഞ്ഞായിരുന്നു ദീപിക ഖത്തറിലേക്ക് വിമാനം കയറിയത്.
വിമർശിക്കുന്നവരിൽ പുരുഷന്മാരെക്കാൾ ഏറെ സങ്കുചിത ചിന്താഗതിക്കാരായ സ്ത്രീകളും മുൻപന്തിയിലുണ്ടായിരുന്നു. വസ്ത്രത്തിന്റെ പേരിൽ, അഭിനയിച്ചതിന്റെ പേരിൽ വിമർശിച്ചവർക്ക് വാക്കുകൾ കൊണ്ടായിരുന്നു ദീപിക മറുപടിയും നൽകിയത്.
ബേശരം രംഗ് എന്ന പാട്ടിന്‍റെ അര്‍ത്ഥം തന്നെ "നാണം കെട്ട നിറം" എന്നാണ്. ഈ പാട്ടില്‍ ദീപിക പദുകോണ്‍ ഉടുത്തിരിക്കുന്ന വസ്ത്രത്തിന്‍റെ നിറവും കാവിയാണ്. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.
ഈ ഗാനത്തിലെ ദീപികയുടെ വസ്ത്രങ്ങളുടെ നിറം മാറ്റിയില്ലെങ്കില്‍ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
പൗരത്വബില്ലിനെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഇന്ത്യയെ പല തുണ്ടായി മുറിക്കാന്‍ ഒരുമ്പെടുന്ന തുക്ഡേ തുക്ഡേ ഗ്യാങ്ങിനെ പിന്തുണച്ച നടിയാണ് ദീപിക പദുകോണ്‍ എന്നും നരോത്തം മിശ്ര ആരോപിച്ചു. അതേ വികലമായ മാനസികാവസ്ഥയോടെയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്നും നരോത്തം മിശ്ര പറഞ്ഞു.
ഇതിനു മുമ്പും ഹിന്ദുത്വയ്ക്കെതിരായ ചിത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച മന്ത്രിയാണ് നരോത്തം മിശ്ര.
ആദിപുരുഷ് എന്ന ചിത്രത്തില്‍ രാമായണത്തിലെ കഥാപാത്രങ്ങളെ വികലമായി ചിത്രീകരിച്ചപ്പോഴും ലീന മണിമേഖലൈ എന്ന സംവിധായിക കാളിദേവിയെ പുകവലിക്കുന്നതായി ചിത്രീകരിച്ചപ്പോഴും നരോത്തം മിശ്ര ആഞ്ഞടിച്ചിരുന്നു.
ഈ ഗാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം അലയടിക്കുന്നു. കാവിയ്ക്ക് പകരം ദീപികയുടെ വസ്ത്രങ്ങള്‍ പച്ചനിറമാക്കിയും കൂടെ നൃത്തമാടുന്ന ഷാരൂഖിനെ പരിഹസിച്ചും ഒട്ടേറെ ട്രോള്‍ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കുന്നു.
ഇതിനു പുറമെ ഗാനരംഗത്തിലെ ദീപികപദുകോണിന്‍റെ ലൈംഗികച്ചുവയുള്ള നൃത്തച്ചുവടുകള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
പത്താന് വേണ്ടി അതിശക്തമായ പ്രചാരണമാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഫുട്ബാള്‍ ലോകകപ്പ് വേദിയിലേക്ക് ആനയിക്കുന്നത് പോലും ദീപിക പദുക്കോണാണ്.