Thursday, November 21
BREAKING NEWS


പശ്ചിമ ബംഗാളിൽ ഗുട്ഖ, പാൻ മസാല എന്നിവയുടെ നിരോധനം 2025 നവംബർ വരെ നീട്ടി

By ഭാരതശബ്ദം- 4

പശ്ചിമ ബംഗാളിൽ പുകയില- നിക്കോട്ടിൻ അടങ്ങിയ ഗുട്ഖ, പാൻ മസാല ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവയുടെ നിരോധനം നവംബർ 7 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ. പൊതുജനാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 24 ന് നോട്ടീസ് നൽകിയിരുന്നു.

നോട്ടീസിൽ പറയുന്നത് പ്രകാരം, “പൊതുജനാരോഗ്യം മുൻനിർത്തി ഏതെങ്കിലും ഭക്ഷ്യവസ്തുവിൻ്റെ ഉൽപ്പാദനം, സംഭരണം, വിതരണം അല്ലെങ്കിൽ വിൽപന എന്നിവ നിരോധിക്കാൻ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ടിൻ്റെ സെക്ഷൻ 30 പ്രകാരം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് അധികാരമുണ്ട്”. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഈ തീരുമാനം 2011-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ വിവിധ വ്യവസ്ഥകളുമായി യോജിച്ച്, ഹാനികരമായ വസ്തുക്കളുടെ വിൽപ്പനയെ നിയന്ത്രിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!