Biden-Modi ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കളും ചർച്ച നടത്തുന്ന ഫോട്ടോകൾ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
യുദ്ധവിമാന എന്ജിന്, ആയുധവേധ ഡ്രോണ്‍, സാങ്കേതിക രംഗത്തെ സഹകരണം എന്നിവ സംബന്ധിച്ച ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇന്ത്യ അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടു കൊണ്ടു പോകാൻ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ ഇരുനേതാക്കളും വ്യക്തമാക്കി.
ഇന്ത്യ- അമേരിക്ക സൗഹൃദം ലോകനന്മയ്ക്ക് വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക സഹകരണവും പരസ്പര ബന്ധം ശക്തിപ്പെടുത്തലും ചർച്ചയായി. പരസ്പര സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തി.
ചന്ദ്രയാൻ-3 ദൗത്യവിജയത്തിൽ ഇന്ത്യയെ ബൈഡൻ അഭിനന്ദിച്ചു. ആദിത്യ എൽ-1 ഇന്ത്യയുടെ ശാസ്ത്രമികവ്. മോദിയേയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെയും ബൈഡൻ അഭിനന്ദിച്ചു. ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലും ജോ ബൈഡന് പങ്കെടുത്തു.
വെള്ളിയാഴ്ച രാത്രി എഴോടെയാണ് ബൈഡന് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ഡൽഹിയിലെ ഇന്ദിരാഗന്ധി വിമാനത്താവളത്തില്‍ എത്തിയത്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെന്‍ ഒമെലി ഡില്ലെന്, ഓവല്‍ ഓഫീസ് ഡയറക്ടര്‍ ആനി ടോമസി എന്നിവര്‍ ബൈഡന്റെ സംഘത്തിലുണ്ട്.