Wednesday, August 26
BREAKING NEWS


Blog

ഗുജറാത്തിലെ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
India, Latest news

ഗുജറാത്തിലെ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

 ഗുജറാത്തിലെ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ് എന്ന്‍ കോടതി വിമര്‍ശിച്ചു. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. 11 കോവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിരുന്നു. സമീപകാലത്ത് ഇത് രണ്ടാംതവണയാണ് ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടാകുന്നത്. കോവിഡ്​ ചികില്‍സക്ക്​ മാത്രമായുള്ള ആശുപത്രിയാണ്​ ശിവാനന്ദ്​. തീപിടിത്തത്തിന്‍റെ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. ആശുപത്രിയിലെ രോഗികള...
തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ യുഡിഎഫ്   സ്ഥാനാര്‍ത്ഥിക്ക് കോവിഡ് എന്ന്‍ പറഞ്ഞ് ആശുപത്രിയിലാക്കിയതായി പരാതി
Election, Kerala News, Latest news

തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കോവിഡ് എന്ന്‍ പറഞ്ഞ് ആശുപത്രിയിലാക്കിയതായി പരാതി

തലക്കുളത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കോവിഡാണെന്ന് പറഞ്ഞ് ആശുപത്രിയിലാക്കിയതായി പരാതി. പഞ്ചായത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടത്തിയ പരിശോധനയില്‍ അട്ടിമറി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. .തലക്കുളത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സജിനി ദേവരാജനെയാണ് കോവിഡ് പോസിറ്റീവ് ഫലം വന്നതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 20ന് ആശുപത്രിയിലേക്ക് മാറ്റിയത്. മകന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടത്തിയ പരിശോധനയിലായിരുന്നു സജിനിക്ക് കോവിഡെന്ന് ഫലം പോസിറ്റീവായത് .  കൊവിഡ് ബാധിച്ച സജിനിയുടെ മകനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്ന പഞ്ചായത്ത് ആരോഗ്യ വിഭാഗം സജിനിയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയതാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ സംശയം സൃഷ്ടിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ലാബുകളിലായി നടത്തിയ മൂന്നു ടെസ്റ്റുക...
ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍
Kerala News, Latest news, Wayanad

ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍

വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് നാല് പേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്മയും മകളും ഉള്‍പ്പെടെ 4 പേരാണ് ഒരു കുടുംബത്തില്‍ നിന്ന് ഇവിടെ മത്സരിക്കുന്നത്. എടത്തന കോളനിയില്‍ നിന്നുള്ളവരാണ് നാല് പേരും.മൂവരും ഒരേ മുന്നണിയിലാണെങ്കില്‍ ടീച്ചറുടെ എതിരാളി പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുഷ്പ അമ്മാവന്റെ മകളാണ്. രാഷ്ട്രീയം രണ്ട് ഉണ്ടെങ്കിലും കുടുംബത്തില്‍ രാഷ്ട്രീയം പറയുന്നത് നന്നേ കുറവാണെന്നാണ് ഇവരുടെ പക്ഷം. എടത്തന കുറിച്യ തറവാട്ടില്‍ 300 ല്‍ അധികം വോട്ടുള്ളതും സ്ഥാനാര്‍ത്ഥികളെ ഇവിടെ നിന്ന് കണ്ടെത്താന്‍ മുന്നണികളെ പ്രേരിപ്പിക്കുന്നു. പതിനെട്ടാം വാര്‍ഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പക്ഷേ എടത്തന കുടുംബത്തില്‍ നിന്നുള്ളതല്ല. ...
പൊലീസ് നീക്കത്തിന് തിരിച്ചടി; സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കില്ലെന്ന് ദില്ലി സര്‍ക്കാര്‍
India, Latest news

പൊലീസ് നീക്കത്തിന് തിരിച്ചടി; സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കില്ലെന്ന് ദില്ലി സര്‍ക്കാര്‍

കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ ദില്ലിയിലെ ഒമ്പത് സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന പൊലീസ് ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കസ്റ്റഡിയിലെടുക്കുന്ന കര്‍ഷകരെ പാര്‍പ്പിക്കാന്‍ താല്‍കാലിക ജയിലുകള്‍ക്കായി 9 സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എ രാഘവ് ഛന്ദ എംഎല്‍എ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സ്റ്റേഡിയങ്ങള്‍ വിട്ടു നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ജന്തര്‍മന്തറില്‍ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് അതിര്‍ത്തിയില്‍ പൊലീസ് നടപടി കടുപ്പിച്ചതോടെ കര്‍ഷകര്‍ കൂട്ടം തിരിഞ്ഞ് ദില്ലി നഗരത്തിനുള്ളില്‍ പ്രതിഷേധത്തിന് എത്തുമെന്ന റിപ്പോര്‍ട്ടി...
കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി
Business

കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി

നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ ബിഎംസി(ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) നടപടി നിയമവിരുദ്ധമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്നമെന്നും കെട്ടിടം പൊളിച്ചുമാറ്റിതാണെന്നും കോടതി പറഞ്ഞു. ഉത്തരവാദിത്തമില്ലാത്തവരുടെ പ്രസ്താവനകള്‍ അവഗണിക്കുകയാണ് വേണ്ടത്. ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില്‍ പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു. കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായിസ്വീകരിച്ചു. ബിഎംസിയുടെ നടപടി പ്രതികാരബുദ്ധിയോടെയാണ്. കങ്കണയെ ഭയപ്പെടുത്തി നിശബ്ദയാക്കുക എന്നതായിരുന്നു ശ്രമമെന്നും ഡിവിഷന്‍ ബെഞ്ച് ജഡ്ജി എസ്ജെ കത്താവാല, റിയാസ് ഛഗ്ല എന്...
‘കപ്പേള’ തെലുങ്കിലേക്ക്;നടി അനിഖ സുരേന്ദ്രനോ?
Entertainment, Entertainment News, Latest news

‘കപ്പേള’ തെലുങ്കിലേക്ക്;നടി അനിഖ സുരേന്ദ്രനോ?

ദേശീയ പുരസ്‌ക്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രം 'കപ്പേള' തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അനിഖ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച ജെസി എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുക. അനിഖ ആദ്യമായി നായിക ആകുന്ന ചിത്രമാകും ഇത്.അതേസമയം റോഷന്‍ മാത്യു അവതരിപ്പിച്ച കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വ്യക്തമല്ല. തെലുങ്കില്‍ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും വ്യക്തമല്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജ്ജുന്റെ ഹിറ്റ് ചിത്രം 'അല വൈകുണ്ഠപുര...
‘നിവാറി’ന് പിന്നാലെ ‘ബുര്‍വി’യും; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം
India, Kerala News, Latest news

‘നിവാറി’ന് പിന്നാലെ ‘ബുര്‍വി’യും; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം

നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. 'ബുര്‍വി' എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ...
മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും
India, Latest news

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും. ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. പദ്ധതിക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളുള്ളവര്‍ക്ക് 2500 രൂപ അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  സംസ്ഥാനത്താകെ 31,000ത്തോളം ലൈംഗിക തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാകും. ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമ...
കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട്, മാര്‍ഗ്ഗനിര്‍ദ്ദേശമായി
COVID, Election, Thiruvananthapuram

കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട്, മാര്‍ഗ്ഗനിര്‍ദ്ദേശമായി

കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇതിനായുളള മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പൊസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്. ഈ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍ വോട്ട് തന്നെയായിരിക്കും. 10ദിവസം മുന്‍പ് ഇതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങും. രോഗം മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാം. ...
error: Content is protected !!