Saturday, June 13
BREAKING NEWS


Blog

Kerala News, Latest news, Politics

സി എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും

സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക. സി.എം. രവീന്ദ്രൻ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സി.എം. രവീന്ദ്രന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം. രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക.സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും...
COVID

രാജ്യത്ത് കൊവിഡ് രോ​ഗികൾ 93 ലക്ഷം കടന്നു; വാക്സിൻ വികസനം നേരിട്ട് വിലയിരുത്താൻ‌ മോദി അഹമ്മദാബാദിൽ

രാജ്യത്ത് ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 93, 51,110 ആയി. 24 മണിക്കൂറിനിടെ 41,322 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ 485 പേർ കൂടി മരിച്ചതോടെ ആകെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,200 ആയി.  87,59,969 പേരാണ് ഇതുവരെ രോ​ഗമുക്തി നേടിയത്. അതേസമയം, കൊവിഡ് വാക്സിൻ നിർമ്മാണം നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി. അഹമ്മദാബാദിലെ സൈക്കോവിഡ് വാക്സിൻ വികസനം വിലയിരുത്തി. അതിനിടെ,  ദില്ലിയിൽ വീടുകൾ തോറുമുള്ള സർവ്വേയിൽ പങ്കെടുത്ത 17 സന്നദ്ധ പ്രവർത്തകർക്ക്കൊവിഡ് സ്ഥിരീകരിച്ചു. അധ്യാപകർ ഉൾപ്പെടെ 17 പേർക്കാണ് കൊവിഡ് ബാധിച്ചത് ...
”എപ്പോഴൊക്കെ, എവിടെയായിരുന്നാലും”! ഗുൽ പനാഗ് സാരിയിൽ പുഷ്-അപ്പുകൾ ചെയ്തപ്പോൾ
Entertainment, Entertainment News, Latest news

”എപ്പോഴൊക്കെ, എവിടെയായിരുന്നാലും”! ഗുൽ പനാഗ് സാരിയിൽ പുഷ്-അപ്പുകൾ ചെയ്തപ്പോൾ

ബോളിവുഡ് താരം പനാഗിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. സാരിയിൽ പുഷ് അപ്പ് ചെയ്യന്ന വീഡിയോ ഗുൽ പനാഗ് തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഷൂട്ടിങ് സെറ്റിൽ വെച്ച് നടന്ന താരത്തിന്റെ വീഡിയോയ്ക്ക് "എവിടെയായാലും എപ്പോഴായാലും"എന്നായിരുന്നു അടിക്കുറിപ്പ് കൊടുത്തത്. താരത്തിന്റെ പുതിയ വീഡിയോ കണ്ട് നിരവധി ആരാധകരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്. 3-കാരിയായ ഗുല്‍ പനാഗ് ഫാമിലി മാന്‍, പാതാള്‍ ലോക് തുടങ്ങിയ വെബ് സീരിസുകളിലൂടെയാണ് ശ്രദ്ധ നേടിയത്. വണ്ടര്‍ വുമണ്‍, ആട്ടാ ​ഗേള്‍ എന്നൊക്കെയാണ് വിഡിയോ കണ്ട ആരാധകർ ​ഗുല്‍ പനാ​ഗിനെ വിശേഷിപ്പിക്കുന്നത്. View this post on Instagram https://www.instagram.com/p/CH9hXPhJte-/?utm_source=ig_web_copy_link ...
ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത് വീണ്ടെടുത്തു
Business

ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത് വീണ്ടെടുത്തു

ഡൽഹി വംശീയാതിക്രമത്തിനിടെ പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തു. കരാവൽ നഗറിൽ ഷഹീദ് ഭഗത് സിങ് കോളനിയിലെ അല്ലാഹ് വാലി മസ്ജിദാണ് അർശദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തത്. ഡൽഹി കലാപത്തിലമർന്ന ഫെബ്രുവരി 25ന് രാവിലെ 11മണിക്ക് പ്രദേശവാസികളും പുറത്തുനിന്നുള്ളവരും അടങ്ങുന്ന ആക്രമികളാണ് 'ജയ് ശ്രീറാം 'വിളികളുമായി തൃശൂലങ്ങളെന്തി വന്ന് പ്രദേശത്തെ മുസ്‌ലിംകളെ ഓടിച്ച് വീടുകൾക്ക് തീവെച്ച ശേഷം പള്ളിക്കുനേരെ ആക്രമണം നടത്തിയത്. 'ഒരു തള്ളുകൂടി കൊടുക്കൂ, അല്ലാഹ് വാലി മസ്ജിദ് തള്ളിയിടൂ ' എന്ന് വിളിച്ചുപറഞ്ഞ് തൃശൂലങ്ങൾക്ക് പുറമെ മഴുവും ഇരുമ്പ് ദണ്ഡങ്ങളുമുപയോഗിച്ച പള്ളിയുടെ ചുമരുകൾ തകർക്കാൻ തുടങ്ങി. ചുമരുകൾ വീഴുന്നില്ലെന്ന് കണ്ടതോടെ ഗ്യാസ് സിലണ്ടറുകൾ പള്ളിക്ക് അകത്തിട്ട് തീകൊടുത്ത് സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. ...
ശിവശങ്കറിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശം നൽകി
Kerala News, Latest news

ശിവശങ്കറിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശം നൽകി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, കള്ള കടത്ത് കേസിലെ പ്രതിയുമായ എം. ശിവശങ്കറിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശം നൽകി. ജയിലിൽ പേനയും, നോട്ട് ബുക്കും നൽകാൻ ജയിലിൽ സൂപ്രണ്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശം നൽകി. ജയിലിലെ ചട്ടങ്ങൾക്ക് അനുസൃതമായി മകൻ, പിതാവ്, ഭാര്യ എന്നിവരുമായി സംസാരിക്കാൻ അവസരം ഒരുക്കണം. ആഴ്ചയിൽ മൂന്ന് ദിവസം സഹോദരങ്ങൾക്ക് ജയിലിൽ എത്തി കാണാനും, സംസാരിക്കാനും അനുവാദം നല്കുകയും എന്നാൽ കൂടി കാഴ്ച്ച ഒരു മണിക്കൂർ കവിയരുതെന്നും കോടതി വ്യക്തമാക്കി. ...
”എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു”; ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു
Entertainment, Entertainment News, Latest news

”എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു”; ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു

രാജ്യത്തെ നടുക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ആയി സ്‌ക്രീനിലെത്തുന്നത്. ‘മേജര്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തിലാണ് വീഡിയോ പുറത്തു വിട്ടത്. ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന വീഡിയോയില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചതിനെ കുറിച്ചാണ് അദിവി ശേഷ് പറയുന്നത്. ‘ഗൂഡാചാരി’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സാഷി കിരണ്‍ ടിക്ക ആണ് മേജര്‍ സംവിധാനം ചെയ്യുന്നത്. 2008 ലെ 26/11 ആക്രമണത്തിൽ മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻ.എസ്.ജി. കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. അദ്ദേഹത്തെ രാജ്...
സിപിഎം നേതാവിന് യുഡിഎഫ് സീറ്റ്; ജയിച്ചാൽ ചെങ്കോടി പിടിക്കുമോ എന്ന ആശങ്കയിൽ നേതാക്കൾ
Election, Kerala News, Latest news

സിപിഎം നേതാവിന് യുഡിഎഫ് സീറ്റ്; ജയിച്ചാൽ ചെങ്കോടി പിടിക്കുമോ എന്ന ആശങ്കയിൽ നേതാക്കൾ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പതിനാലാം വാർഡിൽ ഇത്തവണ വേറിട്ട പോരാട്ടമാണ്.യുഡിഎഫിന് ഇവിടെ രണ്ടു സ്ഥാനാർത്ഥികൾ. സൗഹൃദ മത്സരമെന്ന് വിശേഷിപ്പിക്കുന്ന വാർഡിൽ യുവനേതാവ് ജോയ്‌സ് മേരി ആന്റണിയെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ വത്സ പൗലോസാണ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥി. തിരഞ്ഞെടുപ്പിന് മുൻപ് വരെ വത്സ പൗലോസ് സിപിഎം പ്രവർത്തകയായിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നപ്പോൾ പാർട്ടി വിട്ട് വൽസ പൗലോസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച് മത്സര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. യുഡിഎഫ് സീറ്റ് ധാരണ അനുസരിച്ച് പതിനാലാം വാർഡ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന് അവിടെ നിർത്താൻ ആളെ കിട്ടിയില്ല. അങ്ങനെയാണ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ വൽസ പൗലോസിനെ ചെണ്ട ചിഹ്നത്തിൽ കേരള കോൺഗ്രസ് രംഗത്തിറക്കി. ഇതോടെ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി...
‘നിവാര്‍’ ദുര്‍ബലമായിട്ടും തമിഴ്‌നാട്ടില്‍ മഴ തുടരുന്നു; പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Business

‘നിവാര്‍’ ദുര്‍ബലമായിട്ടും തമിഴ്‌നാട്ടില്‍ മഴ തുടരുന്നു; പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ തുടരുന്നു. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു. ചെന്നൈയിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളക്കെട്ടിലാണ്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിവാര്‍ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞിട്ടും തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളില്‍ വെളളപ്പൊക്ക ഭീഷണി തുടരുകയാണ്. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, നെല്ലൂര്‍ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തീരമേഖലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിവാര്‍ ശക്തമായി ആഞ്ഞടിച്ച കാര്‍ഷിക മേഖലയായ തമിഴ്‌നാട്ടില...
വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരന് ജീവപര്യന്തം
Crime, Gulf

വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി ഇന്ത്യക്കാരന് ജീവപര്യന്തം

ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്ന പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ബഹ്റൈനില്‍ ജീവപര്യന്തം തടവുശിക്ഷ. ഇന്നലെയാണ് 36 വയസ്സുള്ള പ്രവാസി ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. മനാമയിലെ അപ്പാര്‍ട്ട്മെന്റില്‍ ജൂണ്‍ ഏഴിനാണ് സംഭവം ഉണ്ടായത്. വിവാഹിതനായ ഇയാള്‍ 30കാരിയായ പെണ്‍സുഹൃത്തിന്റെ കൈത്തണ്ടയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും പിന്നീട് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. 10 വര്‍ഷമായി ബഹ്റൈനില്‍ താമസിക്കുന്ന പ്രതി ഒരു ക്ലീനിങ് കമ്പനിയിലെ ഡ്രൈവറാണ്. 2019ലാണ് അതേ കമ്പനിയില്‍ ക്ലീനറായി ജോലി ചെയ്യുന്ന യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതോടെ യുവതി ഇയാളുടെ ഹൂറയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറി. എന്നാല്‍ എല്ലായ്പ്പോഴും വാടക, ഭക്ഷണത്തിനുള്ള പണം, ലൈംഗിക ബന്ധം, ഫോണ്...
ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു
India, Latest news

ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാന്‍ , വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജമ്മുകാശ്മീരില്‍ രജൗരിയിലെ നിയന്ത്രണരേഖയിലാണ് പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്വീര്‍ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാക് പ്രോകോപനമുണ്ടായത്.ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂഞ്ചില്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയു...
error: Content is protected !!