Saturday, June 13
BREAKING NEWS


Blog

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍
Election, Kerala News, Latest news

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍.അതില്‍ 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതും മലപ്പുറം ജില്ലയിലാണ്.4390 വനിതാ സ്ഥാനാര്‍ത്ഥികളാണ് അവിടെ മത്സര രംഗത്തുള്ളത് .ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഏക സ്ഥാനാര്‍ഥി കണ്ണൂര്‍ കോര്‍പറേഷനില്‍നിന്നാണ് ജനവിധി തേടുന്നത്. ...
ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാരിന്‍റെ  ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു
India, Latest news

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയില്‍ സര്‍ക്കാരിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് മാതൃകയില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു.പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി രൂപീകരിച്ച സമിതിയില്‍ വാണിജ്യ-വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവരസാങ്കേതിക വിദ്യാ രംഗത്തെ വിദഗ്ധര്‍, നീതി ആയോഗ് ഉദ്യോഗസ്ഥര്‍, ഗുണനിലവാരം നിര്‍ണയിക്കുന്ന വിദഗ്ധര്‍ എന്നിവരുമുള്‍പ്പെടുന്നുണ്ട്.പ്ലാറ്റ്‌ഫോംമിന്റെ അടിസ്ഥാന വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയമായിരിക്കും നേതൃത്വം നല്‍കുക. ഇത് വികസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 11 അംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിര്‍മാണത്തിനായി രൂപീകരിച്ച സമിതിയിലേക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍ വാളടക്കമുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്. ഇ-കൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ് സ...
ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ ഇടനിലക്കാര്‍, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരന്‍
Business

ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ ഇടനിലക്കാര്‍, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരന്‍

രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിന് പിന്നില്‍ ഇടനിലക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇടനിലക്കാര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമം കര്‍ഷകര്‍ക്ക് അനുകൂലമായതാണെന്നും അദ്ദേഹം വാദിച്ചു. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നടന്ന ഭീമമായ തട്ടിപ്പാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ...
നിയന്ത്രണം വിട്ട മിനിലോറി കിണറിലേക്ക് കുതിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്
Kozhikode

നിയന്ത്രണം വിട്ട മിനിലോറി കിണറിലേക്ക് കുതിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്

മുക്കം പുല്‍പ്പറമ്പിനു സമീപം കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കിണറിലേക്കു മറിഞ്ഞു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറിയ കയറ്റത്തില്‍ നിര്‍ത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറില്‍ പതിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലോറ്റിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം തലനാരിഴക്ക് ഒഴിവായത്. ഒരാളുടെ കാലിന് സാരമായ പരിക്കുണ്ട്. മറ്റേയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുക്കം ഫയര്‍ഫോഴസ്, പോലീസ്, സന്നദ്ധ സേനാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ...
മാലദ്വീപിൽ കുടുംബത്തോടോപ്പം പിറന്നാള്‍ ആഘോഷിച്ച്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന
Entertainment, Entertainment News, India, Latest news

മാലദ്വീപിൽ കുടുംബത്തോടോപ്പം പിറന്നാള്‍ ആഘോഷിച്ച്, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന

കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വിനോദയാത്രയിലാണ്. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും കുടുംബവുമൊത്തിച്ച് മാലദ്വീപിൽ അവധി ആഘോഷിക്കുകയാണ്. റെയ്നയുടെ 34ാം പിറന്നാളാണിന്ന്. പിറന്നാൾ ആഘോഷം മാലദ്വീപിലാണ്.മാലദ്വീപിൽ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ റെയ്ന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വിഭവ സമൃദ്ധമായ പ്രാഭാത ഭക്ഷണത്തിനൊപ്പമുള്ള ചിത്രവും റെയ്ന പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ദിനം വിഭവസമൃദ്ധവും ആരോഗ്യകരവുമായ ആഹാരത്തോടൊപ്പം ആരംഭിക്കുന്നതാണ് ഏറ്റവും മനോഹരമെന്ന് താരം കുറിക്കുന്നു. https://www.facebook.com/SureshKumaRainaOfficial/posts/1584827688381429 ...
കരിപ്പൂരിൽ സ്വർണവേട്ട; ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കുള്ളില്‍ കടത്താൻ ശ്രമിച്ച  സ്വർണം പിടികൂടി
Kozhikode

കരിപ്പൂരിൽ സ്വർണവേട്ട; ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കുള്ളില്‍ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം  പിടിച്ചു.ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്‌. ...
സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി
Kerala News, Latest news

സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതായും സംശയമുണ്ട്. പിരിവ് തുക ട്രഷറിയിൽ അടയ്ക്കുന്നതിനും വീഴ്ച പറ്റിയിട്ടുണ്ട്. ബിനാമി പേരിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തി. ഓപറേഷൻ ബചതിന്റെ ഭാഗമായി വിജിലൻസാണ് പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നടപടി. 40 ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതിൽ 20 ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേടെന്നാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിനു പുറമേ 10 ബ്രാഞ്ചുകളിൽ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലൻസ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടർന്ന് നടത്തിയ...
കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്
Kerala News, Latest news

കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. നെയ്യാര്‍ സംഭവം വിവാദമായതിന് പിന്നാലെയാണ് ദുരനുഭവം പങ്കുവെച്ച് നൗജാദ് മുസ്തഫ എന്ന യുവാവും രംഗത്തെത്തിയത്. വാഹനപരിശോധനക്കിടെ യൂണിഫോമും മാമാസ്‌കും കൃത്യമായി ധരിക്കാത്തത് ചൂണ്ടിക്കാണിച്ച തന്നോട് മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് അപമാനിച്ചെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു. ഒന്നര മണിക്കൂര്‍ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനില്‍ നിര്‍ത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്തെന്ന് യുവാവ് ആരോപിച്ചു.കേരളാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയെന്ന് പറയുന്ന സിദ്ദിഖുല്‍ അക്ബര്‍ എന്ന പൊലീസുകാര...
ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി
India, Kerala News, Latest news

ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഈക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ കൈവശമുള്ള ബിപിസിഎൽ ന്റെ 53 ശതമാനം ഓഹരി വിൽക്കാൻ ആണ് തീരുമാനം. ബിപിസിഎൽ ന്റെ ഭൂരിപക്ഷം ഓഹരികൾ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 22 ശതമാനം വിഹിതം ലഭിക്കും. കമ്പനിയുടെ ഉടമസ്ഥ അവകാശം പാചക വാതക സബ്സിഡി ഉപഭോക്താക്കൾക്ക് കൈമാറുന്നതിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പ്രതിവർഷം ഒരു കുടുംബത്തിന് 12 പാചക വാതക സിലിണ്ടറുകൾ ആണ് സബ്സിഡി നല്കുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്സിഡി മുൻകൂറായി ആണ് നല്കുന്നത്. ഇതുപയോഗിച്ച് സിലിണ്ടർ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ...
കൊവിഡ് പ്രതിരോധം; സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു
COVID, Health, Pathanamthitta

കൊവിഡ് പ്രതിരോധം; സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു

സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം. തീർത്ഥാടകർ മതിയായ വിശ്രമത്തിന് ശേഷം മാത്രം മല കയറിയാൽ മതിയെന്നാണ് ഡോക്ടറുടെ നിർദേശം. കൊവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തുമായി സർക്കാർ ആയുർവേദ ആശുപത്രികളും പ്രവർത്തനമാരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം നൽകുന്നത്. രോഗപ്രതിരോധത്തിനുള്ള എല്ലാ ആയുർവേദ മരുന്നുകളും ആശുപത്രികളിൽ ലഭ്യമാണ്. കൂടാതെ പകർച്ചവ്യാധി, അലർജി, ശാരീരിക അവശതകൾക്കുള്ള മരുന്നുകളും നൽകുന്നുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് സേവനം നൽകുന്നതെന്ന് സന്നിധാനം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീനി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ...
error: Content is protected !!