Wednesday, February 5
BREAKING NEWS


Blog

ഇവര്‍ അതിസമ്പന്നരായ  ആറ് മലയാളികള്‍
Business

ഇവര്‍ അതിസമ്പന്നരായ ആറ് മലയാളികള്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ തിളങ്ങി മലയാളികള്‍ ഫോബ്‌സിന്റെ  ഈ വര്‍ഷത്തെ പട്ടിക പ്രകാരം  ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരില്‍ ആറ് മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്് എം.ജി. ജോര്‍ജ് മുത്തൂറ്റ്  70 വയസ് സ്ഥാനം  26. ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ചെയര്‍മാന്‍ .സഹോദരന്‍മാരുടെ അടക്കം  480 കോടി ഡോളറിന്റെ  (35,294 കോടി രൂപ) ആസ്തിയാണ്  ഇദ്ദേഹത്തിനു ഈ സ്ഥാനം നേടിക്കൊടുത്തത്. എം.എ. യൂസഫലി  64 വയസ് സ്ഥാനം  29 ലുലു ഗ്രൂപ്പ് ചെയര്‍മാന്‍. ആസ്തി 445 കോടി ഡോളര്‍( 32,720 കോടി രൂപ). ബൈജു രവീന്ദ്രന്‍   വയസ് 39 സ്ഥാനം 46 ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകന്‍.  ആസ്തി 305 കോടി ഡോളര്‍  (22,426 കോടി രൂപ). ക്രിസ് ഗോപാലകൃഷ്ണന്‍  വയസ് 65 സ്ഥാനം 56 ഇന്‍ഫോസിസ് സഹസ്ഥാപകന...
ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ദിവസേന 14,000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍
COVID, Health

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ദിവസേന 14,000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ്  നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12,000 മുതല്‍ 14000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധസമിതി പ്രവചിച്ചത്. 15,000 കേസുകള്‍ നേരിടുനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഡല്‍ഹിയില്‍ 4116 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 35 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഡല്‍ഹിയിലെ ഇതുവരെ 3.51 ലക്ഷം പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. ഇതില്‍ 3.19 ലക്ഷം പേരും ഇതിനോടകം രോഗമുക്തി നേടി. 6225 പേര്‍ മരിച്ചു. 26,467 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിക്കുന്ന എല്ലാവരുടേയും സമ്പര്‍ക്ക പട്ടിക കണ്ടെത്തി നിരീക്ഷണത്തിലാക്കിക്കൊണ്...
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്; 7269 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ
Breaking News, COVID

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്; 7269 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,184 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍ (78), വെള്ളനാട് സ്വദേശി ജോസഫ് (63), അരുവിപ്പുറം സ്വദേശിനി ശ്യാമള (63), കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ് (70), ആലപ്പുഴ കോമല്ലൂര്‍ സ്വ...
നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചു.
Entertainment, Entertainment News

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചു.

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പ്രവേശിച്ചു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്നു....
സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്
Entertainment, Sports, Travel

സൂപ്പര്‍ ഓവര്‍ സണ്‍ഡേ; ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് പഞ്ചാബ്

ദുബായ്: ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. നിശ്വിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മറികടന്നു. ഞായറാഴ്ച നടന്ന തുടര്‍ച്ചയായ രണ്ടാം മത്സരമാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. നേരത്തെ നടന്ന കൊല്‍ക്കത്ത - ഹൈദരാബാദ് മത്സരവും സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈക്കായി ക്രീസിലെത്തിയത് കിറോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പാണ്ഡ്യ റണ്ണൗട്ടായതോടെ സൂര്യകുമാര്‍ യാദവും ഇറങ്ങി. 11 റണ്‍സാണ് മുംബൈ രണ്ടാം സൂപ്പര്‍ ഓവറില്‍ നേടിയത്. നേരത്തെ ആദ്യ സൂപ്...
ശമ്പളം കിട്ടിയില്ല; അടച്ചിട്ട റിസോർട്ടിൽനിന്ന്‌  2.5 കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു
Around Us, Business

ശമ്പളം കിട്ടിയില്ല; അടച്ചിട്ട റിസോർട്ടിൽനിന്ന്‌ 2.5 കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു

കുമളി : ശമ്പളം ലഭിക്കാത്തതിന്റെപേരിൽ തേക്കടിയിലെ റിസോർട്ടിൽനിന്ന്‌ മാനേജരുടെ നേതൃത്വത്തിൽ മോഷ്ടിച്ചുകടത്തിയത് 2.5 കോടി രൂപയുടെ വസ്തുക്കൾ. റിസോർട്ട് ഉടമകളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മാനേജരുൾപ്പെടെ മൂന്നുപേർ പിടിയിൽ. റിസോർട്ട് മാനേജർ ഹരിപ്പാട് സ്വദേശി രതീഷ് പിള്ള(36), സെക്യൂരിറ്റികളായ നീതിരാജ് (36), പ്രഭാകരപിള്ള (61) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ സാജ് ജംഗിൾ വില്ലേജ് റിസോർട്ടിലാണ് മാസങ്ങളോളംനീണ്ട മോഷണപരമ്പര അരങ്ങേറിയത്. റിസോർട്ടിന്റെ കരാർകാലാവധി ജനുവരിയിൽ അവസാനിച്ചതോടെ സുരക്ഷാവിഭാഗം ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ശമ്പളം മാസങ്ങളായി മുടങ്ങാൻ തുടങ്ങിയതോടെ റിസോർട്ടിലെ ടി.വി., എ.സി. തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് ഇവർ വിൽക്കാൻ തുടങ്ങി. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡൗണായതോടെ റിസോർട്ടിലെ മാനേജർ സ്ഥലത്തെത്തി. ഇയാൾക്കും ശമ്പള...
ന്യൂഡൽഹി∙ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന…
Business, Politics

ന്യൂഡൽഹി∙ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന…

ന്യൂഡൽഹി∙ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. രാജ്യത്തിനു വേണ്ടി പോരാടുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും സോണിയ പറഞ്ഞു. ‘രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്നതാണ് നമ്മുടെ അടിസ്ഥാന തത്വം. ഇന്ന് ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും ദുർഘടമായ അവസ്ഥയിലൂടെയാണ്. ഇരയുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു. ’– സോണിയ പറഞ്ഞു. ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പും മധ്യപ്രദേശിലെ 29 നിയമസഭ സീറ്റുകളിൽ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളും നടക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു യോഗം എന്നത് ശ്രദ്ധേയമാണ്. കാർഷിക ബില്ലുകൾ, ഹത്രസിലെ ദലിത് പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗവും കൊലപാതകവും, യുപിയിലെ നിലവി...
കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച്  റിപ്പബ്ലിക്കൻ സെനറ്റർ, യുഎസിൽ പ്രതിഷേധം
Breaking News, Culture

കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കൻ സെനറ്റർ, യുഎസിൽ പ്രതിഷേധം

വാഷിങ്ടൻ ∙ ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ പേര് റിപ്പബ്ലിക്കൻ സെനറ്റർ  ഡേവിഡ് പെർഡ്യൂ തെറ്റായി ഉച്ചരിച്ചതിൽ യുഎസിൽ വ്യാപക പ്രതിഷേധം. കമലയുടെ  അനുയായികൾ 'MyNameIs', 'IstandwithKamala' എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഓൺലൈന്‍ പ്രചാരണവും ആരംഭിച്ചു. ‘Kah-Mala-mala.. kamala mala-mala...’ എന്താണാവോ, എനിക്ക് ഇത് മനസിലാകുന്നില്ല, എന്തെങ്കിലുമാകട്ടെ–അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. ഉടൻ തന്നെ കമല അനുകുലികളും തിരിച്ചടിച്ചു. പെർഡ്യൂവിനെ അപലപിച്ച് ജോ  ബൈഡന്റെ  പ്രചാരണ കോർഡിനേറ്റർ അമിത് ജാനി ‘വർഗീയതയെ തകർത്തെറിയുക’ എന്ന പേരിൽ  പ്രചാരണത്തിനും തുടക്കം കുറിച്ചു. കമലയുടെ പേരിന്റെ ഉത്ഭവവും അർഥവും വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. #MyNameIs Meenakshi. I'm named after the Hindu goddess, as well as my great great grandmoth...
കോണ്‍ഗ്രസിന്‍റെ മാന്യമായ സമരം, അയാളുടെ കൈ എന്തായോ ആവോ?
Latest Video

കോണ്‍ഗ്രസിന്‍റെ മാന്യമായ സമരം, അയാളുടെ കൈ എന്തായോ ആവോ?

ജലീലിനെതിരെ നടന്ന സമരത്തിനിടയിൽ പൊലീസ് ജീപ്പ് തകർക്കുന്ന പ്രവർത്തകന്‍... കോണ്‍ഗ്രസിന്‍റെ മാന്യമായ സമരം, അയാളുടെ കൈ എന്തായോ ആവോ? https://youtu.be/N7M-dGadcAY
ഹാഥ്‌റസ്  ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍
Entertainment, Politics, Sports

ഹാഥ്‌റസ് ബലാത്സംഗ കേസ് അന്വേഷണം സിബിഐക്ക് വിടുന്നതായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച ദിവസം തന്നെയാണ്‌ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നാണ് യുപി പ...
error: Content is protected !!