Thursday, March 5
BREAKING NEWS


Blog

ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ
Kerala News

ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ

ശ്രീനിജൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപത്തിൽ ഷാജൻ സ്കറിയ അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പി വി ശ്രീനിജിൻ നൽകിയ പരാതിയിൽ എളമക്കര പൊലീസാണ് ഷാജനെതിരെ നേരത്തെ കേസെടുത്തത്. ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ എംഎൽഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നും ശ്രീനിജിൻ എംഎൽഎ ആരോപിച്ചിരുന്നു....
അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി
Death, Kerala News

അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക....
ബോക്സ് ഓഫീസില്‍ അടിപതറി ആലിയാഭട്ടിന്റെ ജിഗ്ര
Entertainment, Entertainment News

ബോക്സ് ഓഫീസില്‍ അടിപതറി ആലിയാഭട്ടിന്റെ ജിഗ്ര

തുടരന്‍ ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി രൂപയാണ്. സമീപകാല ആലിയ ഭട്ട് സിനിമകളിലെ ഏറ്റവും കുറഞ്ഞ നേട്ടമാണിത്. ജിഗ്രയിലെ ആലിയാഭട്ടിന്റെ അഭിനയത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ജിഗ്രയെക്കുറിച്ച് അമിതമായ പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കിയെന്ന പേരില്‍ സംവിധായകന്‍ വസന്‍ ബാലക്കും സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. ജിഗ്രയുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നടി ദിവ്യ ഖോസ്ല രംഗത്തെത്തിയിരുന്നു. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ദിവ്യ ഖോസ്ലെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നടിച്ചത്. ...
സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു
Business, News

സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത് . ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58400 രൂപയാണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുദ്ധങ്ങളും ആണ് സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. . റെക്കോർഡ് വിലയിൽ എത്തിയതോടെ ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ  ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും,  എച്ച് യു ഐഡി ചാർജുകളും  ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 63,159 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. ഇന്നത്തെ വില  7300  രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് ...
പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം
Kerala News, Thrissur

പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാർ   പ്രതികരിച്ചു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താൻ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം പുകയുകയാണ്.  35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ
Kerala News, Politics

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്ന് കോൺ​ഗ്രസ് നേതാവ് മുരളീധരൻ. താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിയിൽ അവഗണന ഉണ്ടായാൽ രാഷ്ട്രീയത്തിൽ നിന്ന് റിട്ടയർ ചെയ്യും. തലമുറ മാറുമ്പോൾ ചില അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്ന ആക്ഷേപത്തോടും മുരളീധരൻ പ്രതികരിച്ചു. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം. പിവി അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതിനാൽ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് അൻവറിന് കത്ത് കൊടുത്തില്ലെന്നും മുരളീധരൻ പറഞ്ഞു. വയനാട് പ്രചാരണത്തിന് പോകും. ...
ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം
Kerala News, Kozhikode

ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം

കോഴിക്കോട്: ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. കടിയേറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം....
ഉത്തർപ്രദേശിൽ ജോൻപുരിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ ഓൺലൈൻ മാർ​ഗത്തിലൂടെ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ചു
National

ഉത്തർപ്രദേശിൽ ജോൻപുരിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ ഓൺലൈൻ മാർ​ഗത്തിലൂടെ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ചു

ദില്ലി: ഉത്തർപ്രദേശിൽ ജോൻപുരിൽ ബിജെപി പ്രാദേശിക നേതാവിൻ്റെ മകൻ ഓൺലൈൻ മാർ​ഗത്തിലൂടെ പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിച്ചു. ബിജെപി കോർപ്പറേറ്ററായ തഹ്‌സീൻ ഷാഹിദിന്റെ മൂത്തമകൻ മുഹമ്മദ് അബ്ബാസ് ഹൈദറാണ് ലാഹോർ നിവാസിയായ ആന്തലീപ് സഹ്‌റയെ ഓൺലൈൻ മാർ​ഗം നിക്കാഹ് കഴിച്ചത്. ഹൈദർ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് വിവാഹം ഓൺലൈൻ മാർ​ഗം നടത്താൻ തീരുമാനിച്ചത്. വധുവിൻ്റെ മാതാവ് റാണ യാസ്മിൻ സെയ്ദിയെ അസുഖം ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ വിവാഹ ചടങ്ങുകൾ പെട്ടെന്ന് നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. വധുവിന് ഇന്ത്യൻ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദർ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎൽസി ബ്രിജേഷ് സിംഗ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വരൻ്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.  ഷിയാ വിഭാ​ഗത്തിലാണ് വധു. മതനേതാക്കളുമായി കൂടിയാലോചിച്ചാണ് ഓൺലൈനിൽ ചടങ്ങ...
ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല
National

ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല

ദില്ലി : ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല. വികാസ് യാദവിനെതിരെ ഇന്ത്യയിൽ കേസുള്ളത് ചൂണ്ടിക്കാട്ടാനാണ് ഇന്ത്യയുടെ തീരുമാനം. മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യമന്ത്രാലയം തീരുമാനിച്ചതായാണ് സൂചന.   ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥൻ വികാസ് യാദവ് കരാർ നല്കിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കയുടെ പിടിയിലായ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നല്കിയത് അമേരിക്കയുടെ രഹസ്യ ഏജൻറിനാണ്. വികാസ് യാദവിനെതിരെ എല്ലാ തെളിവുമുണ്ടെന്നും കൈമാറണമെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഈ കേസ് പുറത്തു വന്ന ശേഷം വികാസ് യാദവിനെതിരെ ദില്ലിയിൽ പണാപഹരണത്തിനും തട്ടിക്കൊണ്ടു പോകലിന...
നിയന്ത്രണങ്ങൾ പൂരത്തിൻെറ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി രാജൻ; ‘തേക്കിൻകാടിൽ വെടിക്കെട്ട് നടത്താനാകില്ല‍’
Kerala News, Thrissur

നിയന്ത്രണങ്ങൾ പൂരത്തിൻെറ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി രാജൻ; ‘തേക്കിൻകാടിൽ വെടിക്കെട്ട് നടത്താനാകില്ല‍’

തൃശൂര്‍: വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ പ്രധാനമായും അഞ്ച് നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാൽ തേക്കിൻകാട് മൈതാനത്തിൽ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡു...
error: Content is protected !!