Monday, June 22
BREAKING NEWS


Blog

കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിക്കാതെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി
India

കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിക്കാതെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി

രാജ്യതലസ്ഥാനത്തു കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ദില്ലിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഗുരുദ്വാര സന്ദര്‍ശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.അതേസമയം, ദില്ലിയിലെ കര്‍ഷക സമരം 25 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചതോടെ സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കര്‍ഷകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ കേന്ദ്രസര്‍ക്കാറും കര്‍ഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര...
പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
Crime, World

പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡാണ് മാതാപിതാക്കളായ ബെര്‍ത്ത് പോള്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ പോയി ഈ വിധി നേടിയത്. 2018ലാണ് ഡേവിഡിന്‍റെ പോണ്‍ ശേഖരം, അതില്‍ 1605 ഡിവിഡികള്‍, വിഎച്ച്എസ് ടേപ്പുകള്‍, സെക്സ് ടോയികള്‍ മാഗസിനുകള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ രക്ഷിതാക്കള്‍ നശിപ്പിച്ചത്. ഏതാണ്ട് 25,000 ഡോളര്‍ വിലവരുന്നതാണ് ഇവയെല്ലാം എന്ന് ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് നിയമ നടപടിക്ക് നീങ്ങിയത്. നഷ്ടത്തിന്‍റെ മൂന്നിരട്ടി മാതാപിതാക്കള്‍ ഡേവിഡിന് തിരിച്ചുനല്‍കാന്‍ ആയിരുന്നു ഹര്‍ജി. ഇതാണ് കോടതി അംഗീകരിച്ചത് എന്ന് ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെതിരെ കോടതിയില്‍ വാദിച്ച ഡേവിഡിന്‍റെ പിതാവ്, കോടതി പോണ്‍ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്ന് ബ...
യുവ നടിയോട് അപമര്യാദയായി പെരുമാറിയത് പെരിന്തൽമണ്ണ സ്വദേശികൾ; മാപ്പ് പറയാൻ തയ്യാറെന്ന് ആദിലും, ഇർഷാദും
Kerala News, Latest news

യുവ നടിയോട് അപമര്യാദയായി പെരുമാറിയത് പെരിന്തൽമണ്ണ സ്വദേശികൾ; മാപ്പ് പറയാൻ തയ്യാറെന്ന് ആദിലും, ഇർഷാദും

ലുലു മാളിൽ യുവ നടിയോട് അപമര്യാദയായി പെരുമാറിയ പ്രതികളെ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികൾ ആയ ആദിൽ, ഇർഷാദ്, എന്നിവരാണ് പ്രതികൾ. നിയമോപദേശം കിട്ടിയത് കൊണ്ടാണ് ഒളിവിൽ പോയതെന്നും, നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും പ്രതികൾ പറഞ്ഞു. ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് നടിയെ കണ്ടതെന്നും, നടിയാണോന്ന് ഉറപ്പില്ലായിരുന്നെന്നും, ഒരു കുടുംബം ഫോട്ടോസ് എടുക്കുന്നത് കണ്ടാണ് ഉറപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. നടിയെ ശല്ല്യം ചെയ്തിട്ടില്ലെന്നും, അറിഞ്ഞു കൊണ്ട് സ്പർശിച്ചിട്ടില്ലെന്നും, എത്ര സിനിമയിൽ അഭിനയിച്ചു എന്ന് മാത്രമാണ് ചോദിച്ചതെന്നും പ്രതികൾ വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഒരു അഭിഭാഷകനെ കാണുകയും അദ്ദേഹത്തിന്റെ നിർദേശം പ്രകാരം ഒളിവിൽ പോകുകയും ആയിരുന്നെന്ന് പ്രതികൾ കൂട്ടിച്ചേർത്തു. ...
വൈറൽ വൈശാലിയും മുനികുമാരനും ഇവിടെയുണ്ട്
Entertainment, Entertainment News

വൈറൽ വൈശാലിയും മുനികുമാരനും ഇവിടെയുണ്ട്

വൈശാലി പുനർജനിച്ചപ്പോൾ....... മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിൽ എക്കാലത്തെയും ഹിറ്റാണ് എം.ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി.മുനികുമാരന്റെയും വൈശാലിയുടെയും പ്രണയം പറഞ്ഞ ചിത്രത്തിലെ വൈശാലിയും മുനികുമാരനും ഇന്നും പ്രേക്ഷകരുടെ നെഞ്ചിലുണ്ട്.ഇപ്പോഴിതാ വൈശാലിയെയും മുനികുമാരനെയും പുനരവതരിപ്പിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫറായ മിഥുൻ ശാർക്കര. ചിത്രങ്ങൾ എന്തായാലും വമ്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണിപ്പോൾ ഫോട്ടോകൾ വൈറൽ ആയതോടെ സിനിമയിലെ നായികയെയും നായകനെയും പുനരാവിഷ്കരിച്ച വൈശാലിയും ഋഷിശൃംഗനും ആരാണന്നറിയാനുള്ള പാച്ചിലിലാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ തന്നെ ഒടുവിൽ ആ മിന്നും താരങ്ങളെ കണ്ടെത്തി. https://youtu.be/QMnZjruCReY മുനികുമാരനായി അഭിജിത്തും വൈശാലിയായി മക്കുമായായും ആണ് ചിത്രത്തിലുള്ളത്. ഋഷിശൃംഗന്റെ തപസ്സിളക്കിയ വൈശാലിയെപ്പോലെ അഭിജിത്തിന്റെ ജീവിത സഖിയാണ് മായ...
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട
Around Us, Kannur

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട

കണ്ണൂ‍ര്‍: കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ കാസ‍ര്‍കോട് സ്വദേശി സെയ്ദ് ചെമ്ബരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായില്‍ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടി. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. അന്ന് ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ...
മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്
Crime, Malappuram

മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്

അറസ്റ്റ് അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ചെന്ന രണ്ടായിരത്തോളം സ്ത്രീകളുടെ പരാതിയെ തുടർന്ന് മലപ്പുറം : കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുശല്യമായ മലപ്പുറം മഞ്ചേരിക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.വലയിലാക്കിയത് സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്ത ശേഷം. അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി വാട്സ്‌ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും കേരളത്തിലെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യംചെയ്ത 32കാരനായ യുവാവിനെയാണ് താനൂരില്‍ പൊലീസ് ആണ് പിടികൂടിയത്. മലപ്പറം മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.ഇയാള്‍ ഫേസ്‌ബുക്ക് മെസഞ്ചര്‍ വഴി നാലു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകള്‍ക്കാണ് അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ അതേ വഴി തന്നെ താനൂര്‍ പൊലീസ് തെരഞ്ഞെടുത്താണ് പ്രതിയെ പിടികൂടിയത്. സ്ത്രീയാണെന്ന ...
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ
Election, Kozhikode

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും. ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2 ന് നടക്കും ...
യുവനടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഇന്നുണ്ടായേക്കും
Around Us, Ernakulam

യുവനടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഇന്നുണ്ടായേക്കും

പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും.രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. സിസി ടിവി ദൃശ്യങ്ങള്‍ കണ്ട് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു .ഇവര്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച്‌ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന...
കൊവിഡ് കേസുകൾ വർധിക്കുന്നു, കൂടുതൽ സിഎഫ്എൽടിസികൾ കണ്ടെത്താൻ സർക്കാർ ശ്രമം
COVID, Kerala News, Thiruvananthapuram

കൊവിഡ് കേസുകൾ വർധിക്കുന്നു, കൂടുതൽ സിഎഫ്എൽടിസികൾ കണ്ടെത്താൻ സർക്കാർ ശ്രമം

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത്, സംസ്ഥാനത്ത് കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ കണ്ടെത്താൻ സർക്കാർ നിർദേശം.  ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് കണക്കിലെടുത്ത്, ഇവയെ ഒഴിവാക്കിയാണ് നീക്കം. അതേസമയം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല. ജനുവരിയിൽ കോളേജുകളും എസ് എസ് എൽ സി, പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വിട്ടു നൽകണം. ഇവിടെയുള്ളവരെ ഈ മാസം തന്നെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റും.   ഈ മാസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും പൂർണമായും ഒഴിപ്പിച്ച് പഠന പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമം.  ഇതിന് പിന്നാലെയാണ് കൊവിഡ് കേസുകൾ ഈയാഴ്ചയോടെ ഉയരുമെന്ന ...
ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ ജനുവരി 10-നകം മടക്കിനൽകണം
India, Technology

ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ ജനുവരി 10-നകം മടക്കിനൽകണം

ന്യൂ ഡൽഹി : സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ നിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശം വയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കി നൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിര...
error: Content is protected !!