എഴുപതു വര്‍ഷത്തിലാദ്യമായി വിഎസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു
ആലപ്പുഴ : വിഎസ് അച്യുതാനന്ദന്‍ ഇത്തവണ വോട്ട് ചെയ്യാനെത്തില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്.
നിലവില്‍ തിരുവനന്തപുരത്തുള്ള വിഎസിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടര്‍മാരുടെ വിലക്കുണ്ട്. ആ സാഹചര്യത്തിലാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വിഎസ് ഒരു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 1951ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ടെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
ശാരീരികാവശതകളാല്‍ യാത്ര ചെയ്യരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമാണ് വി.എസിന്റെ വോട്ട് മുടക്കിയത്.
എന്നാല്‍ ആലപ്പുഴയില്‍ പോയി വോട്ട് ചെയ്യണമെന്...