ശബരിമലയിൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് കോവിഡ് ; കടുത്ത നിയന്ത്രണങ്ങൾ
ദേവസ്വം ബോർഡ് താത്ക്കാലിക ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് ആയതോടെ സന്നിധാനത്തെ നിയന്ത്രണം കടുപ്പിച്ചു.
പൂജ സമയങ്ങളിൽ ശ്രീകോവിലിനു മുന്നിൽ കൂട്ടം കൂടുന്നതിനും, രണ്ടാം തവണ തൊഴാനായി സ്റ്റാഫ് ഗെറ്റ് വഴി കടന്ന് വരുന്നതും ഇനി അനുവദിക്കില്ല.
ദീപാരാധന, ഹരിവരാസനം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ സമയങ്ങളിൽ ശ്രീകോവിലിനു മുൻപിൽ ജീവനക്കാരും ഭക്തരും കൂടി നിൽക്കാൻ അനുവദിക്കില്ല. ഡ്യൂട്ടി കഴിഞ്ഞ് ജീവനക്കാർ സന്നിധാനത്ത് കറങ്ങി നടക്കരുതെന്നും രണ്ട് മണിക്കൂർ ഇടവിട്ട് എല്ലാ സ്ഥലങ്ങളിലും സാനിറ്റേഷൻ പ്രവർത്തനങ്ങളും നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
വെള്ള നിവേദ്യം കൗണ്ടറിലെ താത്കാലിക ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കാണിച്ചതിനെ തുടർന്ന് നിലയ്ക്കലിൽ വെച്ച് നടന്ന പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.
ഇയാൾക്കൊപ്പം സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരനും രോഗം സ്ഥിരീകരി...