Thursday, November 21
BREAKING NEWS


Around Us

35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ
Around Us, Kannur, Kerala News, Latest news

35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 730ഗ്രാം സ്വർണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വിലവരുന്ന 1096ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഈ മാസം കരിപ്പൂർ വിമാനത്താവളത്തിൽ മാത്രം സ്വർണം പിടികൂടിയത് മൂന്നിലേറെ തവണയാണ്. ...
ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ തീർഥാടകർക്ക് പ്രവേശനം
Around Us, Kerala News, Latest news, Pathanamthitta

ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ തീർഥാടകർക്ക് പ്രവേശനം

ശബരിമല മല ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതൽ മാത്രമേ പ്രവേശന അനുമതി ഉള്ളു. ക്ഷേത്രതന്ത്രി കണ്ണൂർ രാജീവരുടെ കാർമികത്വത്തിൽ മേൽ ശാന്തി സുധീർ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നാണ്. 16ന് പുതിയ മേൽശാന്തിയാകും നട തുറക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്പയിലോ, സന്നിധാനത്തോ താങ്ങാൻ അനുമതി ഇല്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക്‌ ചെയ്ത 1000പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതി ഉള്ളത്. ...
കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി;  രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്
Wayanad

കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി; രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവാഭീതിയില്‍ മറ്റൊരു പ്രദേശം കൂടി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്തെ ജനങ്ങള്‍ രാത്രിയായാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ബീനാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ ഒരു മാസത്തിനിടെ നാല് തവണയാണ് കടുവയെത്തിയത്. ബത്തേരി കട്ടയാട് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസുള്ള ആടിനെയും കടുവ കൊന്ന് തിന്നിരുന്നു. ഇതിന് പിന്നാലെ മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചിരുന്നു. ​കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പള്ളിയുടെ പുറകുവശത്തെ ജനവാസ മേഖലയിലും കടുവയെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്...
കോവിഡ് കേരളത്തിൽ പിടി മുറുക്കുന്നു, ഇന്ന് 8830 പേര്‍ക്ക് കോവിഡ്, 3536 പേര്‍ രോഗമുക്തി, 23 മരണം….
Around Us, Breaking News, COVID, Health

കോവിഡ് കേരളത്തിൽ പിടി മുറുക്കുന്നു, ഇന്ന് 8830 പേര്‍ക്ക് കോവിഡ്, 3536 പേര്‍ രോഗമുക്തി, 23 മരണം….

7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം , ചികിത്സയിലുള്ളവര്‍ 67,061; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,28,224. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി. 1. എറണാകുളം 1056, ഇടുക്കി 157 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 3. 23 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത് 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്...
5457 പേര്‍ക്കുകൂടി കോവിഡ്, 7015 പേർ നെഗറ്റീവ്; പരിശോധിച്ചത് 46,193 സാംപിളുകൾ
Around Us, Breaking News, COVID

5457 പേര്‍ക്കുകൂടി കോവിഡ്, 7015 പേർ നെഗറ്റീവ്; പരിശോധിച്ചത് 46,193 സാംപിളുകൾ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസർകോട് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവ് ആയവർ, ജില്ല തിരിച്ച് തൃശൂര്‍ 730എറണാകുളം 716മലപ്പുറം 706ആലപ്പുഴ 647കോഴിക്കോട് 597തിരുവനന്തപുരം 413കോട്ടയം 395പാലക്കാട് 337കൊല്ലം 329കണ്ണൂര്‍ 258പത്തനംതിട്ട 112വയനാട് 103ക...
ഹെല്‍മെറ്റ് ഇല്ലേ? പിഴയടച്ച്‌ രക്ഷപ്പെടാമെന്ന് ഇനി ആരും വിചാരിക്കേണ്ട; ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
Around Us

ഹെല്‍മെറ്റ് ഇല്ലേ? പിഴയടച്ച്‌ രക്ഷപ്പെടാമെന്ന് ഇനി ആരും വിചാരിക്കേണ്ട; ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം:ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനമോടിക്കുന്നയാളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്‍പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കി. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്‌ കേരളത്തില്‍ 500 രൂപയായി കുറച്ചിരുന്നു. 2020 ഒക്ടോബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസര്‍ക്ക് പരിശോധന വേളയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവരുന്നത് കണ്ടാല്‍ ഡ്രൈവിങ് അധികാരിക്ക് ഡ്രൈവിങ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ശുപാര്...
കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍
Kollam

കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍

കൊല്ലം∙ കുണ്ടറയ്ക്കു സമീപം മൂന്നു വയസുളള കുഞ്ഞിനെയും കൊണ്ട്‌ യുവതി കായലിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കായലില്‍ ചാടി മരിച്ചത്. മൂന്നു വയസുള്ള മകന്‍ ആദിയെ കണ്ടെത്താന്‍ തിരച്ചിൽ തുടരുന്നു. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവം. Content retrieved from: https://www.manoramaonline.com/news/latest-news/2020/10/26/woman-jumped-into-lake-with-daughter-in-kollam.html....
Kollam

കൊല്ലത്ത് കുഞ്ഞിനെയും കൊണ്ട് കായലില്‍ ചാടിയ യുവതി മരിച്ചു; കുഞ്ഞിനായി തിരച്ചില്‍

കൊല്ലം∙ കുണ്ടറയ്ക്കു സമീപം മൂന്നു വയസുളള കുഞ്ഞിനെയും കൊണ്ട്‌ യുവതി കായലിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കായലില്‍ ചാടി മരിച്ചത്. മൂന്നു വയസുള്ള മകന്‍ ആദിയെ കണ്ടെത്താന്‍ തിരച്ചിൽ തുടരുന്നു. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവം.Content retrieved from: https://www.manoramaonline.com/news/latest-news/2020/10/26/woman-jumped-into-lake-with-daughter-in-kollam.html....
കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത
Health, Idukki, Travel, Wayanad

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ്ക വർധിപ്പിച്ചു. തമിഴ്‌നാടും കര്‍ണാടകയുമായി വയനാട് ജില്ല അതിര്‍ത്തി പങ്കിടുന്നതും തമിഴ്‌നാടുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ജില്ലയാണ് ഇടുക്കിയെന്നതുമാ...
COVID, Idukki, Travel, Wayanad

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത

കോവിഡ്: ‘ഹൈറേഞ്ച്’ പ്രകടനവുമായി വയനാട്, ഇടുക്കി; തുണയായത് കർശന ജാഗ്രത ലോക്ഡൗൺ നിയന്ത്രണം നീക്കിയതോടെ വയനാട് ചുരം വ്യൂ പോയന്റിൽ കൂടി നിൽക്കുന്ന സഞ്ചാരികൾ കേരളത്തിലെ ഭൂരിഭാഗം ജില്ലകളും കോവിഡ് വ്യാപനത്തില്‍ ശ്വാസം മുട്ടുമ്പോള്‍ രോഗപ്രതിരോധത്തിൽ കടിഞ്ഞാൺ ഉറപ്പിക്കുന്ന ‘ഹൈറേഞ്ച്’ പ്രകടനവുമായി രണ്ട് ജില്ലകൾ. പിന്നിട്ട മാസങ്ങളിൽ ഏറ്റവും അധികം പേർ പുറത്തുനിന്നെത്തിയ വയനാട്, ഇടുക്കി ജില്ലകളാണ് കോവിഡിനെ നിയന്ത്രിച്ചു മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്ത് ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ട ജില്ലകളായിരുന്നു ഇവ. എസ്റ്റേറ്റ് പാടികളിലും ആദിവാസി കോളനികളിലുമായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന  രണ്ട് ജില്ലകളിലും കോവിഡ് വ്യാപനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു ആദ്യമുയർന്ന ആശങ്ക. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് രൂക്ഷമായതും ഈ രണ്ട് ജില്ലകളിലെയും ആരോഗ്യപ്രവർത്തകരുടെ ആശങ...
error: Content is protected !!