Monday, December 23
BREAKING NEWS


Pathanamthitta

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ നിന്നും യുവതികള്‍ക്ക് വിലക്ക്, തീരുമാനത്തില്‍ പങ്കില്ലെന്ന് ദേവസ്വം ബോര്‍ഡ്
Pathanamthitta

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ നിന്നും യുവതികള്‍ക്ക് വിലക്ക്, തീരുമാനത്തില്‍ പങ്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ നിന്നും യുവതികളെ വിലക്കിയതില്‍ പങ്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്. തീരുമാനമെടുത്തത് പൊലീസാണെന്ന് ബോര്‍ഡ് പ്രസിഡണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം രണ്ടായിരമായി ഉയര്‍ത്തിയതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസംവെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വീണ്ടും തുടങ്ങിയത്. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശമില്ലെന്ന് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതി പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പായി. യുവതീ പ്രവേശനത്തിലെ സര്‍ക്കാറിന്റെ നിലപാട് മാറ്റമാണോ എന്ന നിലക്ക് വരെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുമ്പോഴാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം നടത്തുന്നത്. യുവതി പ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരായ പുനപരിശോധ...
ശ​ബ​രി​മ​ല​യി​ല്‍ വീണ്ടും  17 പേ​ര്‍​ക്ക്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Kerala News, Latest news, Pathanamthitta

ശ​ബ​രി​മ​ല​യി​ല്‍ വീണ്ടും 17 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 ശ​ബ​രി​മ​ല​യി​ല്‍ 17 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 16 ദേ​വ​സ്വം ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ല്‍ ഡ്യൂ​ട്ടി​ക്കു​ള്ള കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​ട​ക്കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് എ​തി​ര​ഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് ഇ​ക്കു​റി ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം ആ​യി​ര​ത്തി​ല്‍​നി​ന്ന് 2000 ആ​ക്കി ഉ​യ​ര്‍​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​...
50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല
Kerala News, Latest news, Pathanamthitta

50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല

50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന നിർദേശവുമായി കേരള പൊലീസ്. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വിർച്വൽ ക്യൂ ബുക്കിംഗിനായുള്ള നിർദേശത്തിലാണ് പൊലീസ് പ്രസ്‌തുത നിർദേശം കൂടി ചേർത്തിരിക്കുന്നത്. കേരള പൊലീസിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള 'ശബരിമല ഓൺലൈൻ സർവീസസ്' എന്ന വെബ്സൈറ്റില്‍ നിർദേശമുള്ളത്. ഗൈഡ്‌ലൈന്‍സ് എന്ന ലിങ്കിലാണ് കോവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചേര്‍ത്തിട്ടുള്ളത്. 50 വയസില്‍ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് നിര്‍ദേശം. ...
പാലയില്‍ ഗോള്‍ ആരടിക്കും?വീറും, വാശിയുമായി  ജോസ് -ജോസഫ് വിഭാഗങ്ങൾ
Election, Kerala News, Latest news, Pathanamthitta

പാലയില്‍ ഗോള്‍ ആരടിക്കും?വീറും, വാശിയുമായി ജോസ് -ജോസഫ് വിഭാഗങ്ങൾ

കേരള കോൺഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങൾ ഇരുചേരിയിൽ നിന്ന് മൽസരിക്കുന്നു വെന്നതുകൊണ്ടു തന്നെ ഇത്തവണ മുമ്പെങ്ങുമില്ലാത്ത വിധം വീറും വാശിയും നിറഞ്ഞതാകും മധ്യകേരളത്തിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്. കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിനെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി. കെ എം മാണിയെ മുന്‍നിര്‍ത്തി തന്നെയാണ് പ്രചാരണം. ഒപ്പം മുന്നണി മാറ്റത്തെ ന്യായീകരിക്കാന്‍ യുഡിഎഫ് വഞ്ചിച്ചെന്ന വികാരമുണര്‍ത്താനും നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു. ജോസ് പക്ഷം വിട്ട് എത്തിയ കേരള കോണ്‍ഗ്രസ് നേതാക്കളെ മുന്‍നിര്‍ത്തിയാണ് ജോസഫ് വിഭാഗവും യുഡിഎഫും രംഗത്തുള്ളത്. മുന്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ആണ് പാലായില്‍ യുഡിഎഫിനെ നയിക്കുന്നത്. കഴിഞ്ഞ തവണ 20 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് 17 എണ്ണത്തിലും വിജയിച്ചിരുന്നു. ഇത്തവണ എല്‍ഡിഫില്‍ ജോസ് പക്ഷം 16 സീറ്റിലും ജോസഫ...
ബുറേവി: കനത്ത ജാഗ്രതയോടെ കേരളം; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌
Alappuzha, Kerala News, Kollam, Pathanamthitta, Thiruvananthapuram, Weather

ബുറേവി: കനത്ത ജാഗ്രതയോടെ കേരളം; നാല്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌

ബുറേവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ചുഴലിക്കാറ്റ് യെല്ലോ അലര്‍ട്ടാണ് റെഡ് അലര്‍ട്ട് ആക്കി ഉയര്‍ത്തിയത്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് അലര്‍ട്ട് മാറ്റം. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പാണ് ഇത്. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കി. തിരുവനന്തപുരം , പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ജില്ല പൂർണ്ണമായും ജാഗ്രതയിലാണെന്ന് ജില്ല കളക്ടർ നവ് ജ്യോത് ഘോസ  പറഞ്ഞു. അടുത്ത 48 മണിക്കുർ നിർണ്ണായകമാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുറന്നുവെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ കടക്കുന്നതിന് മുൻപ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ  തിരുവനന...
ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും
Kerala News, Latest news, Pathanamthitta

ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് അനുമതി.കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം. തിങ്കൾമുതൽ വെള്ളിവരെ 1000 എന്നത് 2000 ആക്കി. ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നത് ഇനിമുതൽ 3000 ആകും. ...
മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ എത്തി ദര്‍ശനം നടത്താന്‍ അനുമതി
Kerala News, Latest news, Pathanamthitta

മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ എത്തി ദര്‍ശനം നടത്താന്‍ അനുമതി

ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Idukki, Kollam, Kottayam, Pathanamthitta, Thiruvananthapuram

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...
കൊവിഡ് പ്രതിരോധം; സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു
COVID, Health, Pathanamthitta

കൊവിഡ് പ്രതിരോധം; സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു

സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം. തീർത്ഥാടകർ മതിയായ വിശ്രമത്തിന് ശേഷം മാത്രം മല കയറിയാൽ മതിയെന്നാണ് ഡോക്ടറുടെ നിർദേശം. കൊവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തുമായി സർക്കാർ ആയുർവേദ ആശുപത്രികളും പ്രവർത്തനമാരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം നൽകുന്നത്. രോഗപ്രതിരോധത്തിനുള്ള എല്ലാ ആയുർവേദ മരുന്നുകളും ആശുപത്രികളിൽ ലഭ്യമാണ്. കൂടാതെ പകർച്ചവ്യാധി, അലർജി, ശാരീരിക അവശതകൾക്കുള്ള മരുന്നുകളും നൽകുന്നുണ്ട്. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് സേവനം നൽകുന്നതെന്ന് സന്നിധാനം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീനി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ...
ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
COVID, Kerala News, Latest news, Pathanamthitta

ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകി.ശബരിമല തീർത്ഥാടകർ മറ്റ് പ്രദേശങ്ങളിൽ നിന്ന് വന്നവരുമായി ഇടകലരാതെ ഇരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് ബാധ മാറിയ ശേഷം വരുന്നവർ ലക്ഷണങ്ങൾ പൂർണമായും മാറി ആരോഗ്യം വീണ്ടെടുത്ത ശേഷമേ വരാവൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കാണ് നിലവിൽ പ്രവേശനം. നിലക്കലിൽ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോൾ ആയിരത്തിൽ അഞ്ച് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇത് ശബരിമല തീർത്ഥാടനം സുരക്ഷിതമായി നടത്താമെന്ന ആത്മവിശ്വാസം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ...
error: Content is protected !!