Thursday, April 17
BREAKING NEWS


Thiruvananthapuram

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി മുരളീധരന് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ല
Health, Thiruvananthapuram

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി മുരളീധരന് ദേഹാസ്വാസ്ഥ്യം; പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ല

കേന്ദ്രമന്ത്രി വി മുരളീധരന്  ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്ത് മംഗലപുരത്ത് പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി യാത്ര തുടരുകയും ചെയ്തു.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ശാരീരിക  ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് വിവരം. ...
യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കിയില്ല, മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ
Education, Thiruvananthapuram

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കിയില്ല, മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കാത്തതില്‍ മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ. കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതില്‍ ഡോ.അബ്ദുള്‍ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മീഷണറാണ് പിഴ വിധിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പിഎസ്സി പരീക്ഷയില്‍ അടക്കം പ്രതികളുടെ മറ്റ് തട്ടിപ്പുകളും മറനീങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി അന്നത്തെ കൊളെജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ഡോ.സുമ രംഗത്തെത്തിയതും വിവാദമായിരുന്നു. പിന്നീടുള്ള സര്‍വ്വകലാശാല കണ്ടെത്തലില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം പൊളിഞ്ഞതിന് പിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള യൂണിവേഴ്‌സിറ്റി കോളേജിന്റെ ഒളിച്ചുകളിയും പുറത്താക...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Idukki, Kollam, Kottayam, Pathanamthitta, Thiruvananthapuram

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...
നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു.
Around Us, Breaking News, Thiruvananthapuram

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു.

തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെയും മകളെയും അധിക്ഷേപിച്ച എഎസ്ഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ. എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപകുമാർ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തു. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്. സുദേവിന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല ഗോപകുമാർ. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ അധിഷേപിച്ചത്. ഇതിനാല്‍ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡിഐജി ശു...
കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട്, മാര്‍ഗ്ഗനിര്‍ദ്ദേശമായി
COVID, Election, Thiruvananthapuram

കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട്, മാര്‍ഗ്ഗനിര്‍ദ്ദേശമായി

കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം. ഇതിനായുളള മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പൊസിറ്റീവാകുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ളത്. ഈ പട്ടികയില്‍ പേര് വന്നാല്‍ രോഗം മാറിയാലും തപാല്‍ വോട്ട് തന്നെയായിരിക്കും. 10ദിവസം മുന്‍പ് ഇതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങും. രോഗം മൂലം മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയവര്‍ക്കും തപാല്‍ വോട്ടിന് അപേക്ഷിക്കാം. ...
ശബരിമലയില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
Politics, Thiruvananthapuram

ശബരിമലയില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമലയില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഇതിനുള്ള സാധ്യത പരിഗണിക്കണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ദേവസ്വം ബോര്‍ഡിന്റെ വരുമാനം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പല ക്ഷേത്രങ്ങളേയും സാരമായി ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ...
സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല: ഇഡിക്ക് മുന്നില്‍ ഹാജരാവേണ്ടത് നാളെ
Latest news, Thiruvananthapuram

സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല: ഇഡിക്ക് മുന്നില്‍ ഹാജരാവേണ്ടത് നാളെ

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ആശുപത്രിയില്‍ചികിത്സയില്‍ തുടരുന്നു. ഇന്നലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രവീന്ദ്രന് ഇന്നും പരിശോധനകള്‍ തുടരുകയാണെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി രവീന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. എം.ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ രവീന്ദ്രന്‍ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ സ്വയം നിരീക്ഷണവും പൂര്‍ത്തിയാക്കിയിര...
ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ
Politics, Thiruvananthapuram

ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിചെടുക്കാനായി  ബിജെപി വലിയ പ്രചാരണത്തിലാണ്. എതിരാളികൾക്കെതിരെ ഗോളാടിച്ച് മുന്നേറുന്നതിനിടെ ബിജെപി നേതാവ് വി.വി രാജേഷും ഒരു ഗോളടിച്ചു. പക്ഷെ സ്വന്തം പോസ്റ്റിലക്കായിരുന്നുവെന്ന് മാത്രം. പൂജാപുരയിലെ ബിജെപി സിറ്റിംഗ് സീറ്റിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി വി.വി രാജേഷിന്റെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിറ്റിങ് വാർഡെന്ന് ഓർക്കാതെ വാർഡിലെ വികസനപോരായ്മകൾക്കെതിരെആഞ്ഞടിച്ചതാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായത്. പൂജാപ്പുരവാർഡ് തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘടനത്തിനിടെ ആയിരുന്നു വി.വി രാജേഷിന്റെ 'അത്യുജ്ജല' പ്രസംഗം. "ഇന്നലെ രാവിലെ ഞങ്ങൾ പ്രചാരണത്തിനിറങ്ങിയ ബൂത്തിൽ വീട്ടമ്മമാർ കൈയിൽ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്നം പൂജപ്പുരയിൽ ഒരുമണിക്കൂർ മഴ പെയ്താൽ ഡ്രായിനെജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുക...
‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍
Election, Thiruvananthapuram

‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍

സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ പുതിയ ചുവടുവെയ്പ്പുമായി ബിജെപി. നടന്‍ കൃഷ്‌ണകുമാറിനെ കളത്തിലിറക്കിയാണ് ഈ തവണ ബി.ജെ.പിയുടെ കരുനീക്കം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ആര് പിടിക്കും എന്ന പോരാട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികളില്‍ വലിയ ഓളം സൃഷ്‌ടിക്കാന്‍ കൃഷ്‌ണകുമാറിന് സാധിക്കുന്നുണ്ട്. സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. ഏതുവിധേനയും കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഉളള ഒരുക്കത്തിലാണ് ബി.ജെ.പി. 'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്‌ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കൃഷ്‌ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബി.ജെ.പിയുടെ താരപ്രചാരകന്‍. യു...
വിവാദമായ പോലീസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു; മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭേദഗതി പിൻവലിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്…
Breaking News, Thiruvananthapuram

വിവാദമായ പോലീസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു; മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭേദഗതി പിൻവലിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്…

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആ...
error: Content is protected !!