ജമ്മു കശ്മീരില്‍ ജില്ലാ വികസന സമിതികളിലേക്കുള്ള പോളിംഗ് പുരോഗമിക്കുന്നു
ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതികള്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാ ഘട്ടം പുരോഗമിക്കുന്നു .
43 ഇടങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 321 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. പ്രതിപക്ഷ സഖ്യമായ ഗുപ്കര്‍, അപ്നി പാര്‍ട്ടി, ബിജെപി എന്നിവര്‍ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.
അതേസമയം തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പിഡിപി നേതാവ് മൊഹബൂബ മുഫ്തി രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 51.75 ശതമാനം പോളിംഗ് ഇതുവരെ രേഖപ്പെടുത്...