രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. തുടര്‍ച്ചയായ ആറാം ദിവസമാണ്ഇന്ധനവില വര്‍ധിക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്.
ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോള്‍ വിലയില്‍ ഒരു രൂപ ഒമ്പത് പൈസുടെ വര്‍ധനയാണ് ഒമ്പതു ദിവസം കൊണ്ട് ഉണ്ടായത്.