വിവാദ കാര്‍ഷിക നിയമത്തിനെതിരെ നാലാം ദിവസവും ശക്തമായി കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്. ബുറാഡിയിലെ മൈതാനത്തേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ച എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കര്‍ഷകര്‍ തള്ളി.
ദില്ലി അതിര്‍ത്തികളില്‍ നിന്ന് വടക്കന്‍ ദില്ലിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. അതിര്‍ത്തികളില്‍ തന്നെ പ്രക്ഷോഭം തുടരും.
ഉപാധികളില്ലാതെമാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന തീരുമാനത്തിലൂടെ കര്‍ഷകരും നിലപാട് കടുപ്പിക്കുകയാണ്. ദില്ലി അതിര്‍ത്തികളില്‍ തന്നെ പ്രക്ഷോഭം തുടരും. ഉപാധികളില്ലാതെ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്ന തീരുമാനത്തിലൂടെ കര്‍ഷകരും
നിലപാട് കടുപ്പിക്കുകയാണ്.
ദില്ലി അതിര്‍ത്തികളിലൂടെയുള്ള ചരക്ക് നീക്കം നാലാം ദിവസവും സ്തംഭിച്ചു. രണ്ടരലക്ഷത്തോളം കര്‍ഷകരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. അമൃത്സറില്‍ നിന്ന് ഗ്രാമീണ വഴിയിലൂടെ അതിര്‍ത്തി കടന്ന ഒരു സംഘം കര്‍ഷകര്‍ വൈകീട്ടോടെ ദില്ലി ഹരിയാന അതിര്‍ത്തിയില്‍ നിലയുറപ്പിച്ച പൊലീസ് സന്നാഹത്തെ തന്നെവളഞ്ഞു.
കര്‍ഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷാ പ്രതികരിച്ചു. താങ്ങുവില ഇല്ലാതാക്കിട്ടില്ലെന്നും നല്ല അന്തരീക്ഷമുണ്ടെങ്കില്‍ കര്‍ഷകരുമായി ചര്‍ച്ചക്ക്തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി.
അതിനിടെ കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തി. കര്‍ഷകരുമായി ആലോചിച്ച് കര്‍ഷകര്‍ക്ക് വേണ്ടി കൊണ്ടുവന്ന നിയമമാണിത്. കര്‍ഷകര്‍ക്ക് നിയമം മൂലം വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.