Thursday, November 21
BREAKING NEWS


India

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു.
Breaking News, COVID, India

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അന്തരിച്ചു, കോവിഡ് ബാധിതനായിരുന്നു.

ന്യൂഡല്‍ഹി: മുന്‍ അസം മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ തരുണ്‍ ഗൊഗോയ് കൊവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും കൊവിഡാനന്തര പരിചരണത്തിലായിരുന്നു അദ്ദേഹം. ഗുവാഹത്തി മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന പ്രധാനനേതാക്കളില്‍ ഒരാളാണ് തരുണ്‍ ഗൊഗോയ്. അസമിലെ ജോര്‍ഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ച്‌ ഏറെക്കാലം എംപിയായിരുന്നു തരുണ്‍ ഗൊഗോയ്. കോണ്‍ഗ്രസിന്‍റെ യുവനേതാവും കലിയബോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ...
ജനുവരി മുതൽ  ഇന്ത്യയിലെ റെയിൽ ഗതാഗതം മുഴുവൻ സർവീസുകളും പുനരാരംഭിക്കും.
India

ജനുവരി മുതൽ ഇന്ത്യയിലെ റെയിൽ ഗതാഗതം മുഴുവൻ സർവീസുകളും പുനരാരംഭിക്കും.

കോവിഡ് കാരണം നിർത്തി വെച്ച റയിൽ ഗതാഗതമാണ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ജനുവരി മുതൽ പഴയ പടിയിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനം. ആദ്യ ഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവിൽ പരിഹരിക്കുന്നത്. ...
കോവിഡിനിടയിലും കേരളത്തിലെ 6 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തലയെടുപ്പോടെ വീണ്ടും കേരളം…
Around Us, COVID, Health, India

കോവിഡിനിടയിലും കേരളത്തിലെ 6 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തലയെടുപ്പോടെ വീണ്ടും കേരളം…

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടുന്നത്. കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേര...
അമിത് ഷാ തമിഴ്‌നാട്ടില്‍; പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അണികള്‍ക്കരുകിലെത്തി കേന്ദ്രമന്ത്രി. അതിനിടെ ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധവും നടന്നു.
Breaking News, India, Politics

അമിത് ഷാ തമിഴ്‌നാട്ടില്‍; പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അണികള്‍ക്കരുകിലെത്തി കേന്ദ്രമന്ത്രി. അതിനിടെ ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധവും നടന്നു.

ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തി അമിത് ഷായെ സ്വീകരിച്ചു. അമിത് ഷായ്ക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബിജെപിഒരുക്കിയത്. വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരെ അമിത് ഷാ അഭിവാദ്യം ചെയ്യുകയും ചെയ്തു. അതിനിടയിൽ ഒരാൾ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് വലിച്ചെറിഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർ അയാളെ ഉടൻ കസ്റ്റഡിയിലെടുത്തു. എംജിആര്‍ ജയലളിത അനുസ്മരണ സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. എംജിആറിന്‍്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയാണ് അമിത് ഷാ. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് സന്ദര്‍ശന പട്ടികയില്‍ എങ്കിലും നിര്‍ണായക സഖ്യ ചര്‍ച്ചകളാണ് മുഖ്യം. സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി ...
ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്
Around Us, COVID, Health, India, Latest news

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക്

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. പരീക്ഷണം ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്ത വർഷം നേസൽ വാക്സിൻ പുറത്തിറക്കാനുള്ള നീക്കം ആരംഭിച്ചതായും ഭാരത്‌ ബയോടെക് അധികൃതർ അറിയിച്ചു. ലോകത്താകമാനം കോവിഡിനെതിരായ 19 വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ട്‌. കോവിഡ് വാക്സിൻ എത്തിയാൽ ആദ്യ ഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, മറ്റ് മാനദണ്ഡങ്ങൾ വച്ച് പട്ടിക തിരിച്ചവർ തുടങ്ങി അത്യാവശ്യ വിഭാഗത്തിനാണ് വാക്സിൻ ആദ്യം നൽകുക. ...
“അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല;പാകിസ്ഥാന്റെ ആരോപണത്തെ എതിര്‍ത്ത് അഫ്ഗാനിസ്ഥാന്‍
India

“അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല;പാകിസ്ഥാന്റെ ആരോപണത്തെ എതിര്‍ത്ത് അഫ്ഗാനിസ്ഥാന്‍

അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക്സ്ഥാന്‍റെ ആരോപണം തള്ളി അഫ്ഗാനിസ്ഥാന്‍. പാകിസ്ഥാനില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ആണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും, ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘത്തെ നിയമിക്കാന്‍ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും,അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഭരണകൂടം തയ്യാറാണെന്നും മന്ത്രാലയം വെളിപ്പെടുത്തി. സമാനമായ ആരോപണം പാക് സര്‍ക്കാര്‍ ഇന്ത്യയ്ക്കെതിരെയും ഉന്നയിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഇന്ത്യ രംഗത്ത് വന്നത്. പ്രൊപ്പഗാന്‍ഡ അജണ്ടകള്‍ കൊണ്ട് കാര്യമില്ലെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാനിലെ പങ്ക് എന്താണെന്ന് ലോകത്തിന് നന്നായി അറി...
error: Content is protected !!