Wednesday, October 22
BREAKING NEWS


Kerala News

എല്‍ ഡി എഫ് തരംഗം ആവർത്തിക്കുന്നു
Kerala News

എല്‍ ഡി എഫ് തരംഗം ആവർത്തിക്കുന്നു

ആദ്യ ഫല സൂചനകള്‍ എല്‍ ഡി എഫിന് അനുകൂലം കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുന്നത്‌ ആദ്യമെണ്ണുന്നത് .പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ 12 സീറ്റുകളില്‍ എല്‍ഡിഎഫും മൂന്ന് സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കൊല്ലം കോര്‍പറേഷനിലും ഇടത് മുന്നണിക്ക് അനുകൂലമാണ് ആദ്യ ഫല സൂചനകള്‍.തൃശൂര്‍ കോര്‍പറേഷനില്‍ രണ്ട് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ...
വോട്ടെണ്ണൽ വിശേഷങ്ങൾ ഇങ്ങനെ
Kerala News

വോട്ടെണ്ണൽ വിശേഷങ്ങൾ ഇങ്ങനെ

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുറ്റും നിരോധനാജ്ഞ; കോട്ടയം : കോട്ടയത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചു. വോട്ടെണ്ണല്‍ നടപടികള്‍പൂര്‍ത്തിയാകുന്നതു വരെ നിരോധനം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലേയും 152 ബ്ലോക്കുകളിലേയും 14 ജില്ലാ പഞ്ചായത്തുകളിലേയും 87 മുന്‍സിപ്പാലിറ്റികളിലേയും ആറ് കോര്‍പ്പറേഷനുകളിലേയും വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാം. കൃത്യം എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എട്ടരയോടെ ഫല സൂചനകള്‍ കിട്ടും. അന്തിമ ഫലം ഉച്ചയ്ക്ക് മുമ്ബ് ലഭ്യമാകുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാതലത്തില്‍ മൂ...
വോട്ടെണ്ണൽ ആരംഭിച്ചു
Election, Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആദ്യം എണ്ണുന്നത് കോവിഡ് രോഗികൾക്ക് ആയി ഒരുക്കിയ തപാൽ വോട്ടുകൾ ആണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്രമീക്കരണങ്ങൾ. കൗറണ്ടിങ് ഓഫീസർ മാർ മാസ്ക്കും, ഫേസ് ഷീൽഡും, കയ്യുറകളും ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും നിർദേശം ഉണ്ട്. ഉച്ചയോടെ എല്ലാം ഫലവും പുറത്ത് വരും. ...
വോട്ടെണ്ണൽ ആരംഭിച്ചു;  ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ
Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ

കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ പുറത്തുവരും തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ തുടങ്ങി. 244 വോ​​ട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. 941 ​ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ല പഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍ 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍​പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടാണ്​ ​എണ്ണുന്നത്​. ആദ്യം എണ്ണുക കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളായിരിക്കും. ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നടക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. അതത് വരണാധികാരികളായിരിക്കും ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്...
ജനം ആർക്കൊപ്പം?മിനിറ്റുകൾ  മാത്രം
Election, Kerala News, Latest news

ജനം ആർക്കൊപ്പം?മിനിറ്റുകൾ മാത്രം

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം. കോവിഡ് ബാധിതർക്ക് ഉണ്ടായിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഉച്ചയോടെ എല്ലാം ഫലങ്ങളും പുറത്ത് വരും. ജനങ്ങൾ ആർക്കൊപ്പം എന്ന് ഇന്ന് അറിയാം. സംസ്ഥാനത്ത് ആകെ 24 4 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ഉള്ളത്. ...
പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ
India, Kerala News, Latest news

പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ

ഗാർഹിക പാചക വാതക വില വീണ്ടും ഉയർന്നു. 50 രൂപ വർധിച്ച് 701 രൂപയാണ് പുതിയത് വില. വാണിജ്യ ആവിശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ച് 1319 രൂപയായി. രണ്ടാം തവണയാണ് ഈ മാസം പാചക സിലിണ്ടറുകളുടെ വില കൂടുന്നതും.
ജനങ്ങള്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണൽ നാളെ
Election, Kerala News, Latest news

ജനങ്ങള്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണൽ നാളെ

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ ആരംഭിക്കും. രാവിലെ എട്ടര മുതൽ ആദ്യ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ ഫലം ഉച്ചയോടെ അറിയാനാകും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ആകെ സംസ്ഥാനത്ത് ഉള്ളത്. ഏകദേശം രണ്ടേ മുക്കാൽ ലക്ഷം വരുന്ന തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്. ജനങ്ങൾ ആർക്കൊപ്പം എന്ന് നാളെ അറിയാം. ...
ഒന്നും,രണ്ടും ഘട്ടത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം
Election, Kerala News, Latest news

ഒന്നും,രണ്ടും ഘട്ടത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം

വടക്കൻ കേരളത്തിൽ അവസാന മണിക്കൂറിൽ ആവേശത്തോടെ പോളിംഗ് അവസാനിച്ചപ്പോൾ ഒന്നാം ഘട്ടത്തെയും, രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 78ശതമാനം ആണ് പോളിംഗ്. സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തു എന്ന പ്രത്യേകത കൂടി ഉണ്ട്. ആകെ നാല് ജില്ലകളിലെയും പോളിംഗ് 77.11 ആണ്. കാസർഗോഡ് 75.62, കണ്ണൂർ 76.83 കോഴിക്കോട് 77.32 മലപ്പുറം 77.59 ...
മാധ്യമ പ്രവർത്തകൻ  വാഹനാപകടത്തില്‍ മരിച്ചു
Kerala News, Latest news, Thiruvananthapuram

മാധ്യമ പ്രവർത്തകൻ വാഹനാപകടത്തില്‍ മരിച്ചു

വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. എസ്. വി പ്രദീപ് ആണ് മരിച്ചത്. തിരുവനന്തപുരം നഗരത്തിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 3മണിയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡലപത്തിൽ വച്ച് സംഭവം നടന്നത്. മംഗളം, മീഡിയ വൺ, ജയ്ഹിന്ദ്, ന്യൂസ് 18, കൈരളി, തുടങ്ങിയ ചാനലുകളിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിരുന്നു. ...
2707 പേര്‍ക്ക് കോവിഡ്-19;  24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്
COVID, Kerala News, Latest news

2707 പേര്‍ക്ക് കോവിഡ്-19; 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരി...
error: Content is protected !!