Sunday, October 19
BREAKING NEWS


Kerala News

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്
Kerala News, Latest news

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ...
മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ എത്തി ദര്‍ശനം നടത്താന്‍ അനുമതി
Kerala News, Latest news, Pathanamthitta

മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ എത്തി ദര്‍ശനം നടത്താന്‍ അനുമതി

ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു.
ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും
Kerala News, Latest news

ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും

കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശമുണ്ടെന്ന് മുഖ്യമന്ത്രി.കേരളത്തിൽ കാറ്റിൻ്റെ ശക്തി വരും മണിക്കൂറിലറിയാമെന്നും, ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റ് ഡിസംബർ മൂന്നോടെ കന്യാകുമാരി തീരത്തെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ക്യാമ്പുകൾ തയ്യാറാക്കാൻ സർക്കാർ നിർദേശം നൽകി. അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കും. നേവിയോടും കോസ്റ്റ് ഗാർഡിനോടും കപ്പലുകൾ കേരള തീരത്ത് സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയോട് വിമാനങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ദുരന്ത പ്രതികരണ സേനയോട് ഏഴ് കമ്പനി സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു ...
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ്‌ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാര്‍;കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
Election, India, Kerala News, Latest news, World

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ്‌ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാര്‍;കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ്‌ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് സാങ്കേതികമായും ഭരണപരമായും തയ്യാറായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷിക്കുന്ന പ്രവാസിക്ക് വോട്ട് ചെയ്യാം. ബാലറ്റ് പേപ്പർ ഇ- മെയിലായി റിട്ടേണിംഗ് ഓഫീസർ വോട്ടർക്ക് നൽകണം. തുടർന്ന് ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യ പത്രത്തോടെ മടക്കി അയക്കണം. നിലവിൽ പോസ്റ്റൽ വോട്ട് സംവിധാനം മാത്രമേ വിദൂര വോട്ടിംഗ് സംവിധാനം എന്ന നിലയിയുള്ളു. ഇതിന് മാറ്റം വരുത്താൻ 1961-ലെ തെരഞ്ഞെടുപ്പ് നടത്ത...
സിനിമയെ പോലും വെല്ലുന്ന കള്ളന്മാരെ പിടികൂടുന്ന സാഹസിക രംഗങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
India, Kerala News, Latest news

സിനിമയെ പോലും വെല്ലുന്ന കള്ളന്മാരെ പിടികൂടുന്ന സാഹസിക രംഗങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കള്ളന്മാരെ പിടികൂടുന്ന ചെന്നെയിൽ നിന്നുള്ള പോലീസ് ഓഫീസറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി ഇരിക്കുന്നത്. സിനിമയെ പോലും വെല്ലുന്ന രംഗങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. https://twitter.com/copmahesh1994/status/1332386843636076544 സബ് ഇൻസ്‌പെക്ടർ ആന്റിലിൻ രമേശ്‌ ആണ് സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങുന്നത്.മോഷ്ടാക്കളെ ബൈക്കിൽ പിന്തുടർന്ന് പിടിക്കുന്ന പോലീസ്ക്കാരന്റെ സിസി ടിവി ദൃശ്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. സിറ്റി പോലീസ് കമ്മീഷണർ മഹേഷ്‌ കുമാർ അഗർവാൾ ആണ് വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്. ...
സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രമായി മാറി കണ്ണൂര്‍ വിമാനത്താവളം
Kannur, Kerala News, Latest news

സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രമായി മാറി കണ്ണൂര്‍ വിമാനത്താവളം

വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറിയതാണ് കണ്ണൂർ വിമാനത്താവളം. എന്നാല്‍ ഇന്ന്‍ കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണ്ണക്കടത്ത് മാഫിയകളുടെ സ്ഥിരം കേന്ദ്രം എന്ന്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ആണ്. വിമാനത്താവളം വഴി വ്യാപകമായി സ്വർണം കടത്താനുള്ള ശ്രമം നടക്കുന്നത് കൊണ്ട് കസ്റ്റംസ് സംഘം അതീവ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും സ്വര്‍ണ്ണ കടത്തിന് യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. കൊവിഡ് കാലമായതിനാൽ വിമാനങ്ങള്‍ കുറവായി ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്.ഇതിലും എത്രയോ അധികമാണ് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് സംഘം ഈ കൊവിഡ് കാലത്ത് കടത്തിയ സ്വര്‍ണ്ണത്തിന്‍റെ അളവ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആദ്യത്...
ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ല;മാധ്യമ വാര്‍ത്തകളെ  തള്ളി മുഖ്യമന്ത്രി
Kerala News, Latest news

ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ല;മാധ്യമ വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി

സിപിഎമ്മില്‍ ഭിന്നത എന്ന മാധ്യമ വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.കെഎസ്എഫ്ഇ റെയ്ഡിന്‍റെ പേരിൽ പാർട്ടിയിൽ ഭിന്നതയെന്ന വാദം മാധ്യമങ്ങളുണ്ടാക്കുന്നതാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ''താനോ ഐസക്കോ ആനത്തലവട്ടം ആനന്ദനോ തമ്മിൽ ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ലെന്നും അതു മനസ്സിൽ വച്ചാൽ മതിയെന്നും പറഞ്ഞാണ്'' അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്. കെഎസ്എഫ്ഇ വിജിലന്‍റെ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും,ധന മന്ത്രി തോമസ്‌ ഐസക്കും രണ്ട് തട്ടുകളില്‍ ആണെന്ന്‍ നേരത്തെ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. ...
കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19;ആറ്  ലക്ഷം കടന്ന് രോഗികളുടെ എണ്ണം
COVID, Kerala News, Latest news

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19;ആറ് ലക്ഷം കടന്ന് രോഗികളുടെ എണ്ണം

കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇതോടെ രോഗികളുടെ എണ്ണം 6 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,62,476 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2244 ആയി. ഇത് ...
കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ; മന്ത്രി എ.കെ. ശശീന്ദ്രന്‍
Kerala News, Latest news

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ; മന്ത്രി എ.കെ. ശശീന്ദ്രന്‍

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈറ്റില കെഎസ്‌ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും.  തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക. അപകടത്തിൽപെട്ടവർക്ക് മുഖ്യമന്ത്രിയുമായി ആലോചിച്ച് ധന സഹായം പ്രഖ്യാപിക്കും. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഇൻഷുറൻസ് അഡ്വാൻസ് നൽകാൻ ആവശ്യപ്പെടും എന്നും,പരിക്ക് പറ്റിയവർക്ക് നല്ല ചികിത്സ ഉ...
”യുഡിഎഫ് പണിതാൽ പാലത്തിന് കമ്പിയില്ല, ഇനി എൽഡിഎഫ് പണിതാൽ സ്കൂളിന് സിമന്റില്ല” രൂക്ഷ വിമര്‍ശനവുമായി  നടൻ കൃഷ്ണകുമാർ
Kerala News, Latest news, Politics

”യുഡിഎഫ് പണിതാൽ പാലത്തിന് കമ്പിയില്ല, ഇനി എൽഡിഎഫ് പണിതാൽ സ്കൂളിന് സിമന്റില്ല” രൂക്ഷ വിമര്‍ശനവുമായി നടൻ കൃഷ്ണകുമാർ

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടൻ കൃഷ്ണകുമാർ എൻ. ഡി. എ സ്ഥാനാർഥികൾക്കായുള്ള വോട്ട് തേടുന്ന തിരക്കിലാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി തന്റെ പരിപാടികൾ പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ രൂക്ഷ പരിഹാസവുമായി എത്തിയിരിക്കുകയാണ് താരം. ''യുഡിഎഫ് പണിതാൽ പാലത്തിന് കമ്പിയില്ല, ഇനി എൽഡിഎഫ് പണിതാൽ സ്കൂളിന് സിമന്റില്ല'' എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിയ്ക്കുന്നത്. ബിജെപി പ്രചരണ പരിപാടികളിൽ സജീവമാണ് നടൻ കൃഷ്ണകുമാർ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് താരം പ്രചരണ പരിപാടികളിൽ ശക്തമായ ഭാഷയിൽ കത്തിക്കയറുന്നത്. പ്രചാരണ രംഗത്ത് ബിജെപിയുടെ ശക്തരായ നേതാക്കളുടെ സാന്നിധ്യം പോരാട്ടവീര്യം കടുപ്പിക്കുന്നു. NDA ക്ക്‌ അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് മുന്‍ പ് കൃഷ്ണകുമാർ പറഞ്ഞിരുന്നു. https://www.facebook.com/actorkkofficial/posts/22...
error: Content is protected !!