Friday, July 4
BREAKING NEWS


Kerala News

ഈ അധ്യയന വർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ; ഹൈക്കോടതി.
Kerala News

ഈ അധ്യയന വർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ; ഹൈക്കോടതി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് അൺ എയ്ഡഡ് സ്കൂളുകൾ ഈ അധ്യായന വർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് കാട്ടി സർക്കാരും, സിബിഎസ്ഇയും സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദേശം. ഫീസ് ഇളവ്‌ തേടിയുള്ള ഹർജികൾ പരിഗണിച്ചാണ് തീരുമാനം. ആദ്യ ടെം ഫീസ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ വിദ്യാർത്ഥികളും അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു. രണ്ടാം ടേം അടുത്തിരിക്കുകയാണ്, പ്രതിസന്ധി തരണംചെയ്യാന്‍ സഹായിക്കാനാണ് കോടതി ശ്രമിക്കുന്നത് എന്നും അതിനാൽ ആദ്യ ടേം ഫീസ് പൂർണമായും അടയ്ക്കണം. ഫീസിൽ കോടതി എന്തെങ്കിലും കുറവ് വരുത്തിയാൽ രണ്ടാം ടേമിൽ അത് കുറയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഫീസ് കൊടുത്ത് പഠിക്കേണ്ട സ്കൂൾ സ്വയം തിരഞ്ഞെടുത്തതാണ്. കേസിന്റെ പേരിൽ ഫീസ് കൊടുക്കാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫീസ് നിശ്ചയിക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്കനുസരിച...
ബാർകോഴ; ചെന്നിത്തലയുടെ വാദം തെറ്റെന്ന് രഹസ്യമൊഴി പുറത്ത്
Around Us, Breaking News, Kerala News, Latest news, Politics

ബാർകോഴ; ചെന്നിത്തലയുടെ വാദം തെറ്റെന്ന് രഹസ്യമൊഴി പുറത്ത്

ബാർകോഴയിൽ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിട്ടില്ലെന്ന് ബിജു രമേശിന്റെ രഹസ്യമൊഴി പുറത്ത്. ബാർകോഴയിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയതാണെന്നും തെളിവില്ലെന്നും കണ്ടെത്തിയതാണെന്നും ആയിരുന്നു ചെന്നിത്തല ഉന്നയിച്ച വാദം. കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ്‌ ചെന്നിത്തലയ്ക്കും, ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു എന്നും ബിജു കൂട്ടിച്ചേർത്തു. ബാർ ലൈസെൻസ് ഫീസ് കുറയ്ക്കാൻ വേണ്ടി കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ പണം നൽകിയ കാര്യം മറച്ചുവയ്ക്കാൻ രമേശ്‌ ചെന്നിത്തലയും, ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ മാസം ബിജു രമേശ്‌ കോഴ ആരോപണം ആവർത്തിച്ചപ്പോഴും അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണർക്ക് കത്തും നൽകിയിരുന്നു. വർക്കല സ്വദേശിയായ ഒരു കോൺഗ്രസ് പ്രവർത്തകർ രമേശ്‌ ച...
ആശുപത്രികൾ  കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ
Around Us, Ernakulam, Kerala News, Latest news

ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ

ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടത്തിൽ സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് ബാധിതയായിരുന്ന തന്റെ അടുത്ത ബന്ധു സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടന്നുണ്ടായ സംശയാസ്പദമാണെന്ന് ഹർജിയിൽ പറയുന്നു. മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആവിശ്യം. നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവിശ്യം. മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്തിട്ടില്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തണം എന്നും സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. കേസ് അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും. ...
35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ
Around Us, Kannur, Kerala News, Latest news

35 ലക്ഷം വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674ഗ്രാം സ്വർണമാണ് ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 730ഗ്രാം സ്വർണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഈ മാസം എട്ടിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 52 ലക്ഷത്തോളം രൂപ വിലവരുന്ന 1096ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഈ മാസം കരിപ്പൂർ വിമാനത്താവളത്തിൽ മാത്രം സ്വർണം പിടികൂടിയത് മൂന്നിലേറെ തവണയാണ്. ...
ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ തീർഥാടകർക്ക് പ്രവേശനം
Around Us, Kerala News, Latest news, Pathanamthitta

ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ തീർഥാടകർക്ക് പ്രവേശനം

ശബരിമല മല ഇന്ന് തുറക്കും. തീർഥാടകർക്ക് നാളെ മുതൽ മാത്രമേ പ്രവേശന അനുമതി ഉള്ളു. ക്ഷേത്രതന്ത്രി കണ്ണൂർ രാജീവരുടെ കാർമികത്വത്തിൽ മേൽ ശാന്തി സുധീർ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നാണ്. 16ന് പുതിയ മേൽശാന്തിയാകും നട തുറക്കുക. കർശന നിയന്ത്രണങ്ങളോടെയാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പമ്പയിലോ, സന്നിധാനത്തോ താങ്ങാൻ അനുമതി ഇല്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. മുൻകൂട്ടി ബുക്ക്‌ ചെയ്ത 1000പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതി ഉള്ളത്. ...
error: Content is protected !!