‘സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നത് ചിലരുടെ ശീലം’; മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു ലിഫ്റ്റും പ്രവർത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചാനൽ വാർത്ത നൽകിയിരിക്കതുന്നതെന്ന് മന്ത്രി വിമർശിച്ചു.
വാർത്തയുടെ യാഥാർത്ഥ്യം എന്തെന്ന് ചോദിച്ച മന്ത്രി മെഡിക്കൽ കോളേജിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നതിൻ്റെ വീഡിയോ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത. അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യ...