ഡൽഹി വംശീയാതിക്രമത്തിനിടെ പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തു. കരാവൽ നഗറിൽ ഷഹീദ് ഭഗത് സിങ് കോളനിയിലെ അല്ലാഹ് വാലി മസ്ജിദാണ് അർശദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തത്.
ഡൽഹി കലാപത്തിലമർന്ന ഫെബ്രുവരി 25ന് രാവിലെ 11മണിക്ക് പ്രദേശവാസികളും പുറത്തുനിന്നുള്ളവരും അടങ്ങുന്ന ആക്രമികളാണ് ‘ജയ് ശ്രീറാം ‘വിളികളുമായി തൃശൂലങ്ങളെന്തി വന്ന് പ്രദേശത്തെ മുസ്‌ലിംകളെ ഓടിച്ച് വീടുകൾക്ക് തീവെച്ച ശേഷം പള്ളിക്കുനേരെ ആക്രമണം നടത്തിയത്.
‘ഒരു തള്ളുകൂടി കൊടുക്കൂ, അല്ലാഹ് വാലി മസ്ജിദ് തള്ളിയിടൂ ‘ എന്ന് വിളിച്ചുപറഞ്ഞ് തൃശൂലങ്ങൾക്ക് പുറമെ മഴുവും ഇരുമ്പ് ദണ്ഡങ്ങളുമുപയോഗിച്ച പള്ളിയുടെ ചുമരുകൾ തകർക്കാൻ തുടങ്ങി. ചുമരുകൾ വീഴുന്നില്ലെന്ന് കണ്ടതോടെ ഗ്യാസ് സിലണ്ടറുകൾ പള്ളിക്ക് അകത്തിട്ട് തീകൊടുത്ത് സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. എല്ലാ പള്ളികളും ബാബരി ആക്കണം എന്ന് ആക്രോശിച്ചായിരുന്നു പള്ളിക്കു നേരെ ആക്രമണം.
മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അല്ലാഹ് വാലി മസ്ജിദിന് തീവെക്കുകയും ഹനുമാൻ പതാക മിനാരത്തിൽ കേട്ടുകയും ചെയ്തശേഷം ഹിന്ദു ദേവതയായ ദുർഗയുടെ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. വംശീയാതിക്രമത്തിനിടെ സംഘപരിവാർ ആക്രമത്തിനിരയായ പള്ളികളുടെ സർവേ ജംഇയ്യത് നടത്തിയപ്പോയാണ് 19പള്ളികൾ ആക്രമിക്കപ്പെട്ടതയും അല്ലാഹ് വാലി മസ്ജിദ് കൈയെറി ക്ഷേത്രമക്കാനുള്ള നീക്കം നടത്തിയാതയും അറിഞ്ഞത്.
പള്ളി ഏറ്റെടുത്ത ജംഇയ്യത് ഒക്ടോബർ അവസാന വാരത്തോടെ പുനർനിർമാണം പൂർത്തിയാക്കി പഴയ പ്രതാപ്പാത്തോടെ മസ്ജിദ് നടത്തിപ്പുകാരെതന്നെ തിരിച്ചേൽപ്പിച്ചത്തോടെയാണ് സംഭവം വീണ്ടും ചർച്ചയത്. ദിനേന അഞ്ചു നേരമുള്ള നമസ്‌കാരങ്ങളും വെള്ളിയാഴ്ച ജുമുഅ നമസ്കാരവും പുനരംഭിച്ച് പള്ളി പുർവ്വസ്ഥിതിയിൽ ആക്കിയിരിക്കുകയാണ് ജംഇയ്യത്.
കലാപകാരികളായ പ്രതികളെ പിടികുടുന്നതിന് പകരം ആക്രമിക്കപ്പെട്ട മുസ്‌ലിംകളിൽ 16 പേർക്കെതിരെ ചുമത്തിയ കലാപകേസുകൾ ജംഇയ്യത് ഏറ്റെടുക്കുകയും ചെയ്തു