സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രിമാരും സ്പീക്കറും സ്വര്‍ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവടക്കം അഴിമതിയെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. പാലാരിവട്ടം പാലം കേസ് ശരിയായി അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാകും.
എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം അഴിമതി നടത്തുന്നത് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കൈമാറുമ്ബോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്ന് കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് അഴിമതിയെ നേരിടാനുള്ള ത്രാണിയില്ല.
കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് അഴിമതിക്ക് ഉപയോഗിക്കുന്നതെന്നതില്‍ മുഖ്യ തെളിവാണ് പാലാരിവട്ടം പാലം. ഈ കേസ് നല്ല രീതിയില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍ അകത്താവും. ശതകോടി അഴിമതിയാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 14 മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എല്‍.ഡി.എഫ് പൂഴ്ത്തി. അഴിമതി പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷനേതാവടക്കം അഴിമതി ആരോപണം നേരിടുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.