Friday, December 13
BREAKING NEWS


‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

By sanjaynambiar

കോഴിക്കോട് : Chintha Jerome യുവജനക്ഷേമ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂല് മൂത്രത്തില്‍ മുക്കി ചിന്താ ജെറോമിനെ അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

എന്തു പണിയാണ് അവള്‍ ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ചിന്ത ജെറോമിന്റെ ജോലി. ബിജെപി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

ചിന്തയ്‌ക്കെതിരെ സുരേന്ദ്രന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററി ആയിപ്പോയല്ലൊ എന്ന് മാധ്യമങ്ങള്‍ പിന്നീട് ചോദിച്ചപ്പോള്‍ തന്റെ പരാമര്‍ശം അല്ല മോശമെന്നും, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ ന്യായീകരിച്ചു.

സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും വിമര്‍ശിച്ചും സുരേന്ദ്രന്‍ രംഗത്തെത്തി. കേരളത്തിലെ പശുക്കള്‍ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പശുക്കള്‍ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയും ചെയ്യുന്ന സര്‍ക്കാര്‍ വന്‍ കിടക്കാരെ തൊടുന്നില്ല. മാഫിയ സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്.

സിഎജി റിപ്പോര്‍ട്ട് നികുതി പിരിവിലെ വീഴ്ച വ്യക്തമാക്കുന്നു. ഒരുപാട് തുക കേന്ദ്രം കേരളത്തിനു നല്‍കുന്നുണ്ട്. ശബരിപാതയ്ക്ക് മാത്രം 100 കോടിയാണ് നല്‍കുന്നത്. ജനവികാരം മനസിലാക്കി നികുതി വര്‍ദ്ധനവ് പിന്‍വലിക്കണം.

അല്ലാത്തപക്ഷം ഹര്‍ത്താല്‍ അടക്കം കേരള സ്തംഭിപ്പിക്കുന്ന സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിമാരേക്കാള്‍ വലിയ സംഭാവനയാണ് പശുക്കള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി ദന്തഗോപുരത്തില്‍ നിന്നിറങ്ങണം.

വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കരെ എത്രയും വേഗം കണ്ടെത്തണം. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തില്‍ ഇതാണ് അവസ്ഥയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!