Thursday, December 12
BREAKING NEWS


സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ് സ്ത്രീവിരുദ്ധ പരാമര്‍ശം ഉയര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

By sanjaynambiar

സ്ത്രീകള്‍ക്കെതിരായിട്ടുള്ള അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉയര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ‘ഇന്‍റര്‍നാഷണല്‍ ഡേ ഫോര്‍ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗെയ്ന്‍സ്റ്റ് വുമണ്‍’ പരിപാടിക്കിടെ നടത്തിയ ചടങ്ങിനിടെയാണ് സ്ത്രീകളെ മൃഗങ്ങളോട് ഉപമിച്ച്‌ പരാമര്‍ശം നെതന്യാഹു നടത്തിയത്.

സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും അവർക്കെതിരെയുള്ള അവസാനിപ്പിക്കുന്നതിനെയും കുറിച്ച് പറയുന്നതിനിയിൽ നെതന്യാഹുവിന്റെ ഒരു പരാമർശമാണ് വിമർശനത്തിന് ഇടയാക്കിയത്. “സ്ത്രീകൾ നിങ്ങളുടെ സ്വത്തല്ല, നിങ്ങൾക്ക് ചെന്നിടിക്കാനുള്ള മൃഗമല്ല സ്ത്രീ” എന്ന് നെതന്യാഹു പറഞ്ഞു.

നരേന്ദ്രമോദിയുടെയും, ട്രംപിന്റെയും ഇസ്രായേല്‍ സന്ദർശനം ചരിത്രം ; ബെഞ്ചമിന്‍  നെതന്യാഹു - Express Kerala

പിന്നീടുള്ള നെതന്യാഹുവിന‍്റെ വാക്കുകൾ ഇങ്ങനെ, “നിങ്ങൾക്ക് തോൽപ്പിക്കാനുള്ള മൃഗമല്ല സ്ത്രീ. ഇന്നത്തെ കാലത്ത് മൃഗങ്ങളെ ഉപദ്രവിക്കരുത് എന്നാണ് നാം പറയുന്നത്. മൃഗങ്ങളോട് നാം അനുകമ്പ കാണിക്കുന്നു. സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ്. അവർക്കും അവകാശമുണ്ട്”- ഇങ്ങനെ നീളുന്നു നെതന്യാഹുവിന്റെ പ്രസംഗം.ഇപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റ് ട്വിറ്ററില്‍ ട്രെന്‍ഡായിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!