രാജ്യത്തെ നിരവധി പ്രമുഖ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന തേന്‍ പഞ്ചസാര സിറപ്പാണെന്ന് കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്‌ഇ).
പ്രമുഖ ബ്രാന്‍ഡുകളായ ഡാബര്‍, പതഞ്ജലി, ബൈദ്യനാഥ്, സാണ്ടു, ഹിറ്റ്കാരി, ആപിസ് ഹിമാലയ എന്നിവയിലെല്ലാം മായം കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിക്കിടെ തേന്‍ വില്‍പനയില്‍ വര്‍ധന ഉണ്ടായിട്ടും തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് സി.എസ്.ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു.
“ശീതള പാനീയങ്ങളെ കുറിച്ചുള്ള 2003, 2006 വര്‍ഷങ്ങളിലെ അന്വേഷണങ്ങളില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ തട്ടിപ്പാണ് ഇത്.
ആരോഗ്യത്തിന് വളരെയധികം ഹാനികരമായ തട്ടിപ്പാണ് തേനില്‍ നടക്കുന്നത്. കോവിഡ് വ്യാപനത്തിനിടെയുള്ള തട്ടിപ്പ് ആശങ്കയുണ്ടാക്കുന്നതാണ്.
പ്രതിരോധം വര്‍ധിപ്പിക്കാനായി തേന്‍ ഉപഭോഗം കൂടിയ സമയമാണിത്.തേനിലെ മായം കണ്ടെത്തുന്ന പരിശോധനകളെ മറികടക്കാന്‍ കഴിയുംവിധത്തിലാണ് പഞ്ചസാര സിറപ്പ് തേനില്‍ ചേര്‍ക്കുന്നതെന്നും സി.എസ്.ഇ കണ്ടെത്തി. മുന്‍പൊക്കെ കരിമ്പ്, അരി, ബീറ്റ് റൂട്ട് തുടങ്ങിയവയില്‍ നിന്നുള്ള പഞ്ചസാരയാണ് തേനിന്‍റെ മധുരം കൂട്ടാനായി ചേര്‍ത്തിരുന്നത്. സി3, സി4 പരിശോധനകളില്‍ ഈ മായം കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കുന്ന ചൈനീസ് ഷുഗര്‍ ന്യൂക്ലിയര്‍ മാഗ്നറ്റിക് റെസണന്‍സ് പരിശോധനയില്‍ മാത്രമേ കണ്ടെത്താനാകൂ.
കയറ്റുമതി ചെയ്യുന്ന തേനില്‍ ഈ പരിശോധന ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
13 ഓളം ചെറുതും വലുതുമാ. ബ്രാന്‍ഡുകള്‍ സംസ്‌കരിച്ചതും അസംസ്‌കൃത തേനും വില്‍ക്കുന്നു. ഇവയില്‍ 77 ശതമാനത്തിലും പഞ്ചസാര സിറപ്പ് ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. പരിശോധിച്ച 22 സാമ്പിളുകളില്‍ അഞ്ചെണ്ണം മാത്രമാണ് എല്ലാ ടെസ്റ്റുകളിലും വിജയിച്ചത്.മായം ചേര്‍ക്കല്‍ കണ്ടെത്താനുള്ള ടെസ്റ്റുകളെ മറികടക്കാന്‍ കഴിയുന്ന ഫ്രക്ടോസ് സിറപ്പും പല കമ്ബനികളും ഉപയോഗിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ വിജയിച്ച ബ്രാന്‍ഡുകള്‍ സഫോള, മാര്‍ക്ക്‌ഫെഡ് സോഹ്ന, നേച്ചേഴ്‌സ് നെക്ടര്‍ എന്നിവയാണ്.
കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യക്കാര്‍ ഇന്ന് കൂടുതല്‍ തേന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതില്‍ മായം ചേര്‍ക്കുന്നുവെങ്കില്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ കഴിക്കുന്നത് പഞ്ചസാരയാണ്,