
തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണി ഒടുങ്ങിയപ്പോള്‍ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയോട് നന്ദി പറഞ്ഞവരെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് നടിയും ഡബ്‌ള്യു.സി.സി പ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഇങ്ങനെ പറയുന്നത് ‘എന്തൊരു കോമഡിയാണെ’ന്നും ‘പദ്മനാഭന്റെ തിരുവനന്തപുരം’ എന്ന പ്രയോഗം അങ്ങേയറ്റം പരിതാപകരമാണെന്നും നടി തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി പറയുന്നു. താനും തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ കഴിയില്ലെന്നും രേവതി പറയുന്നുണ്ട്.
നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘അനന്തപദ്മനാഭന്‍ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത് കുറെ കാണുന്നു.
എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ??
പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്.
ഹൂ ഈസ് പദ്മനാഭന്‍??
എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്.
ഞാന്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്.
ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ പറ്റില്ല.
ഭൂമിയെ ഞങ്ങള്‍ക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങള്‍ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും.
ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിര്‍വരമ്ബുകള്‍ക്കുമപ്പുറം അലിഞ്ഞു ചേരുമത്.
അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോണ്‍ട്രാക്‌ട് ഏല്‍പ്പിക്കുന്നത്.
ഈ പദ്മനാഭന്‍ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോള്‍ സ്വര്‍ണ കമ്ബളിയില്‍ മൂടിപ്പുതച്ച് കലവറയില്‍ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ?? !!!’