ഷാരൂഖ് ഖാന് Shahrukh Khan ഒരു സുവര്‍ണ കാലഘട്ടം ഉണ്ടായിരുന്നു, പഠാന്‍ സിനിമയുടെ വിജയത്തോടെ ഷാരൂഖ് ആ സുവര്‍ണ കാലം തിരിച്ചു പിടിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ പഠാന്‍ സിനിമയാണ് ഷാരൂഖിനെ ആ സുവര്‍ണ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകുന്നത്.
സുവര്‍ണ്ണകാലത്തെ ഷാരൂഖ് തിരിച്ചുപിടിക്കുമ്പോള്‍ നടന്റെ കോടികള്‍ വിലമതിക്കുന്ന വാച്ചും കോടികള്‍ സമ്പാദിക്കുന്ന മാനേജരുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കഴിഞ്ഞ ദിവസം 4.9 കോടിരൂപയുടെ വാച്ചാണ് ഷാരൂഖ് ധരിച്ചത്.
ഇപ്പോഴിതാ, പൂജയുടെ വരുമാനവും ആസ്തിയുമായി ബന്ധപ്പെട്ടാണ് പുത്തന്‍ വാര്‍ത്തകള്‍. ഷാരൂഖിന്റെ മാനേജരാണ് പൂജ. പൂജയ്ക്ക് പ്രതിവര്‍ഷം ഏഴ് മുതല്‍ ഒമ്പത് കോടി രൂപയാണ് വരുമാനം ലഭിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2012 മുതല്‍ പൂജ ഷാരൂഖിന്റെ മാനേജരായി പ്രവര്‍ത്തിക്കുകയാണ്. ഷാരൂഖിന്റെ കുടുംബത്തിലെ ഒരാളായി മാറി. ഷാരൂഖിന്റ എല്ലാ വളര്‍ച്ചയിലും പൂജ ദദ്ലാനിയും നല്ലൊരു പങ്കുവഹിക്കുന്നുണ്ട്.