Thursday, December 12
BREAKING NEWS


‘ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്’;കര്‍ഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്

By sanjaynambiar

കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിനു പിന്നില്‍ ഇടനിലക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും കൈയ്യില്‍ 1 ലക്ഷത്തിന്‍റെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്‍റെ ആഡംബര കാറും ഒക്കെ ആയാണ് വന്നത്. പലരും മണിമാളികയില്‍ ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര കര്‍ഷകര്‍.

ഇവര്‍ കര്‍ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ് എന്ന്‍ സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ട കര്‍ഷകരെ തെറ്റുദ്ധരിപ്പിച്ച്‌ ഇടനിലക്കാര്‍ക്ക് പഴയ പോലെ കര്‍ഷകരെ പറ്റിച്ച്‌ കമ്മീഷന്‍ അടിക്കാന്‍ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ ബില്ലില് നഷ്ടം വരുന്നത് ഇടനിലക്കാര്‍ക്ക് മാത്രമാണ്.

അതിനാല്‍ രാഷ്ട്രീയമായി അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നാടകമാണ് കര്‍ഷകരുടെ പേരില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത് എന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

https://www.facebook.com/santhoshpandit/posts/3703709669683266

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!