Thursday, December 12
BREAKING NEWS


സോളാര്‍ ഞങ്ങളുടെ പെടലിക്ക് ഇടേണ്ട’: മന്ത്രിസഭാ പുനഃസംഘടനയില്ലെന്നും മുഖ്യമന്ത്രി Chief minister

By sanjaynambiar

Chief minister കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാര്‍ വിഷയത്തിലെ ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ വിഷയം ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ? ഗൂഢാലോചനയില്‍ ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അതില്‍ ചില സ്ഥാനങ്ങള്‍ക്ക് വേണ്ടിയും ഗൂഢാലോചനയുണ്ടായെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെന്നു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്’, മുഖ്യമന്ത്രി പ്രതികരിച്ചു.

Also Read: https://panchayathuvartha.com/tomorrow-is-tomorrow-is-tomorrow-the-day-that-kerala-is-waiting-for-is-waiting-for-the-lucky-one/

മന്ത്രിസഭാ പുനഃസംഘടന മാധ്യമങ്ങളുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ പുനസംഘന എന്ന വിഷയം എല്‍ഡിഎഫിന് അകത്ത് ചര്‍ച്ചാവിഷയമല്ല.അങ്ങനൊരു വിഷയം ചര്‍ച്ച ചെയ്തിട്ടേയില്ല. അങ്ങനെയൊരു തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ ആ തീരുമാനം നടപ്പിലാക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫ്. അത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെയുണ്ടായ പ്രത്യേക സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ ആ തിരഞ്ഞെടുപ്പിന് അതിന്റേതായ പ്രത്യേകതയുമുണ്ട്. അതാണ് പുതുപ്പള്ളിയില്‍ കാണാന്‍ സാധിച്ചത്. മാധ്യമങ്ങളെ ആവശ്യമുള്ളപ്പോല്‍ കാണുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ‘മാധ്യമങ്ങളെ വേണ്ടെന്ന് വെച്ചാല്‍ ഞാന്‍ വരുമോ, ഇടവേള വന്നത് ഇടവേള വന്നതുകൊണ്ടാണ്, ഒരു അസ്വാഭാവികതയുമില്ല. ആവശ്യമുള്ളപ്പോള്‍ മാധ്യമങ്ങളെ കാണാറുണ്ട്. ഇനിയും കാണും. എനിക്കെന്താ നിങ്ങളെ കാണുന്നതിന് പ്രശ്‌നം. ചോദ്യങ്ങളെ ഏതെങ്കിലുമിടത്ത് ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ?’, മുഖ്യമന്ത്രി ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!