
CBI report സോളാര്‍ ഗൂഢാലോചനയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. സഭയില്‍ ബഹളം വച്ച് പ്രതിപക്ഷം
ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചപ്പോള്‍ പണി പാളിയല്ലോ എന്ന് ഭരണപക്ഷ അംഗങ്ങള്‍ക്കിടയില്‍ നിന്ന് പരാമര്‍ശം ഉയര്‍ന്നതാണ് ബഹളത്തിന് കാരണമായത്. പരിഹാസത്തോടെയുള്ള പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ച് ബഹളം വെക്കുകയായിരുന്നു.
Also Read : https://panchayathuvartha.com/kerala-assembly-puthupally-solar-oommen-chandi/
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സഭ നിര്‍ത്തി വച്ച് സോളാര്‍ വിഷയം ചര്‍ച്ച ചെയ്യുക. സോളാര്‍ പീഡന കേസില്‍ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമില്ലെന്നും മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമേ ഉള്ളെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്ബില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലാണ് ചര്‍ച്ച ആവാമെന്ന നിലപാട് സര്‍ക്കാരെടുത്തത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗിക പീഡന കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിലാണ്, കേസില്‍ ഗൂഢാലോചന നടന്നതായി സിബിഐ വ്യക്തമാക്കിയിട്ടുള്ളത്.
Also Read : https://panchayathuvartha.com/ganesh-kumar-solar-ldf-udf-kerala/
പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നു. ഇത് പിന്നീട് എഴുതി ചേര്‍ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പരാതിക്കാരി ജയിലില്‍ കിടക്കുമ്ബോള്‍ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്‍ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.