ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.സമര പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച്ച ബിജെപി ഓഫീസുകള്‍ ഉപരോധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
ജിയോ സിം അടക്കമുള്ള സേവനങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും,കോര്‍പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള സമരമായി ഇതിനെ മാറ്റുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ തുറന്നു കാട്ടും.ഇന്ന് കര്‍ഷക സംഘടനകള്‍ക്ക് മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ചു .
കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു.
താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചത്.
നിയമം പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ ആവിശ്യപ്പെട്ടത്