Thursday, November 21
BREAKING NEWS


സമരം വിളയുന്ന മണ്ണിന്‍റെ കനൽ പാദങ്ങൾ

By sanjaynambiar

പൊന്ന് വിളയുന്ന മണ്ണില്‍ ഇന്ന് വിളയുന്നത് നീതിയ്ക്ക് വേണ്ടിയുന്ന മുറവിളികള്‍ മാത്രം. ”ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്” മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ ആണ് മനസ്സില്‍ ആദ്യം ഓടിയെത്തുക.കാര്‍ഷിക മേഖലയ്ക്ക് പേര് കേട്ട ഇന്ത്യ.തെഞ്ഞ് ഉരഞ്ഞ ചെരുപ്പും, വിണ്ടുകീറിയ കാല്‍ പാദങ്ങളുമായി മണ്ണിന്‍റെ ദുഃഖത്തിലും സന്തോഷത്തിലും കാവലായി നിന്നവര്‍. ഇന്ന്‍ ഇവര്‍ പോരാട്ടത്തിലാണ്.നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമതിനെതിരെ കര്‍ഷകരുടെ പോരാട്ടം തുടങ്ങീട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്.സമരം കടുത്തതോടെ ഉപാധികളോടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍.

National News in Malayalam | Breaking India News | Samakalika - Samakalika  Malayalam

നിയമം വരുന്നത്തോടെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനായി സമര പരമ്പരയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഭരണ കുടത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ആണ് പാടത്ത് നിന്ന്‍ തെരുവിലേക്ക് സംഘടിച്ച് അവകാശത്തിന്‍റെയും, പ്രതിഷേധത്തിന്റെയും,ചരിത്രം തിരുത്താന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നത്.

കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളിലായി ഇന്ത്യൻ കാർഷിക മേഖലയെ നോക്കി കണ്ടിരുന്ന ഗൗരവകരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് താല്പര്യമില്ലെന്നും, പകരം കോർപ്പറേറ്റ് താൽപ്പര്യങ്ങളെ സംരക്ഷിക്കുക മാത്രമാണ് നിയമത്തിന് മുന്നിലെ ലക്ഷ്യം എന്നും പകൽ പോലെ വ്യക്തമാണ്. ഇന്ത്യൻ തെരുവുകളിൽ അണിചേർന്ന കർഷക സമരങ്ങൾ തന്നെയാണ് ഈ പ്രസ്താവനയുടെ തെളിവ്. കർഷകരുടെ സാഹചര്യം ദാരുണമായിട്ടും സഹായത്തിന് എത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. അതിന് ഉത്തമ തെളിവ് ആണ് കർഷകരെ കൂടുതൽ ദുരിതത്തിൽ ആക്കുന്ന നീക്കമാണ് സമീപകാലത്ത് പാസാക്കിയ കാർഷിക പരിഷ്‌കരണ നിയമങ്ങൾ.

കര്‍ഷക സമരം രണ്ടാം ദിനത്തിലേക്ക്; പച്ചക്കറികള്‍ റോഡില്‍ ഉപേക്ഷിച്ച്  സമരക്കാര്‍

ഇപ്പോഴുള്ള നിയമങ്ങള്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുക മാത്രമാണ് ചെയ്യുന്നത്.പുതിയ പ്രകാരം കര്‍ഷകര്‍ക്ക് എവിടെ വേണമെങ്കിലും വില്‍ക്കാമെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് ആണ് ഇത് കൊണ്ടുള്ള നഷ്ടം,അവര്‍ക്ക് ഇത്രെയും ദൂരം കൊണ്ടുപോയി വില്‍ക്കാന്‍ സാധിക്കുന്നത് വളരെ ബുദ്ധിമുട്ട് ആണ്.എല്ലാ കര്‍ഷകരും കോര്‍പ്പറെറ്റുകളെ ആശ്രയിച്ചാല്‍ apmc സംവിധാനം ദുര്‍ബലപ്പെടും.മണ്ടികള്‍ പൂട്ടും എന്നുറപ്പായാല്‍ പിന്നെ നേര്‍പാതി വിലയേ തരൂ എന്നും പറയാം.

കർഷക സമരം News in Malayalam Latest കർഷക സമരം news, photos, videos | Zee  News Malayalam

പിന്നെ പൂര്‍ണ്ണമായും വന്‍കിട കമ്പനികളുടെ കൈയ്യില്‍ ആകും കാര്‍ഷിക മേഖല.സര്‍ക്കാര്‍ ഒരു താങ്ങു വിലയും ഉറപ്പ് വരുത്തുന്നില്ല.fcl പൊതു വിതരണത്തിനായി കര്‍ഷകരില്‍ നിന്നും താങ്ങു വില നല്‍കി സംഭരിച്ചിരുന്ന രീതി ഈ ബില്ലോടെ എടുത്ത് കളയും.വന്‍ക്കിട വ്യാപാരികള്‍ക്ക് മണ്ടികള്‍ക്ക് പുറത്ത് പരിരക്ഷ ഇല്ലാതെ വ്യാപാരം നടത്താന്‍ പുതിയ നിയമം അവസരം കൊടുക്കുന്നു.സര്‍ക്കാര്‍ നിയന്ത്രണങ്ങളിലുള്ള സംവിധാനം ഉണ്ടങ്കില്‍ മാത്രമേ കോര്‍പ്പറെറ്റുകളോട് വില പേശി മെച്ചപ്പെട്ട വില വാങ്ങാന്‍ കര്‍ഷകര്‍ക്ക് സാധിക്കുകയുള്ളൂ.ഏറ്റവും വലിയ ദോഷം എന്താന്ന്‍ വെച്ചാല്‍ വിലകയറ്റം രൂക്ഷമാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെടാറുണ്ടായിരുന്നു.മണ്ടികള്‍ വഴിയായിരുന്നു ഈ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നത്.എന്നാല്‍ അതില്ലാതാകുന്നതോടെ സര്‍ക്കാര്‍ വില കയറ്റത്തില്‍ നിന്ന്‍ പൂര്‍ണ്ണമായും പിന്മാറും. പുതിയ നിയമം വഴി താങ്ങു വില ഇല്ലാതാക്കാന്‍ പോകുന്നത് കൊണ്ടാണ് കര്‍ഷകര്‍ സമരത്തിലേക്ക് ഇറങ്ങിയത്.

കര്‍ഷക സമരം തണുപ്പിക്കാന്‍ ശ്രമം; വിളകളുടെ മിനിമം താങ്ങുവില കൂട്ടി കേന്ദ്രം  | Malayalam News

എന്താണ് apmc

കര്‍ഷകരില്‍ നിന്ന്‍ നേരിട്ട് വ്യാപാരികള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്.എന്നാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്തതോടെ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടി വന്നു .ഇത് കര്‍ഷകരുടെ തകര്‍ച്ചയ്ക്ക് ഇടയായി.ഇത് പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ apmc മണ്ടികള്‍ സ്ഥാപിക്കാന്‍ apmc നിയമം നിലവില്‍ വന്നത്.കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഓരോ പ്രദേശത്തും പ്രത്യേക ചന്തയും,ചന്തയ്ക്ക് ഒരു കമ്മിറ്റിയും ഉണ്ടാകും.ഉത്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ കമ്മറ്റിയില്‍ നിന്നും ലൈസെന്‍സ് എടുക്കണം ഇതിനായി.അവര്‍ക്ക് മാത്രമേ മണ്ടികള്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ.നിശ്ചയിച്ച ഒരു താങ്ങു വില കൂടി ഇതിലൂടെ ലഭ്യമാകും.

മൂന്ന് ഓര്‍ഡിനന്‍സുകളാണ് പാർലമെൻറ്​പാസാക്കിയത്

  • ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍- 2020
  • ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേര്‍സ് പ്രമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ബില്‍- 2020
  • എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട്- 2020.

മൂന്ന്‍ നിയമങ്ങളിലൂടെ apmc അധികാരം നഷ്ട്ടപ്പെടുകയും,വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്നതും ആണ്.കര്‍ഷകന് വിലപേശാനും ലേലം ചെയ്ത് വില നിശ്ചയിക്കാനുമുള്ള സംവിധാനങ്ങള്‍ തകര്‍ത്തെറിയുന്നതിനുള്ള ബില്ലിനോടൊപ്പം പാസ്സാക്കുന്ന മറ്റൊരു നിയമമാണ് ‘വില ഉറപ്പിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കര്‍ഷക ശാക്തീകരണ, സംരക്ഷണ ബില്‍ 2020′ (Farmers empowernment & protection agreement on price assurance & Farm Services bill). ഒരു സംരക്ഷണവുമില്ല, ഒരു വില ഉറപ്പാക്കലുമില്ല പക്ഷേ പേര് അങ്ങനെയാണ്. കരാര്‍ കൃഷിക്കുള്ള നിലമൊരുക്കുകയാണ് രണ്ടാമത്തെ ബില്ലിന്റെ ലക്ഷ്യം.

കര്‍ഷക സമരം ഇനി കോര്‍പറേറ്റുകള്‍ക്കെതിരെയും | Think | TrueCopy Think

മുന്‍കൂട്ടി ഉറപ്പിച്ച ഒരു വില നിശ്ചയിച്ച് വമ്പന്‍ കമ്പനികളുമായി കരാറിലേര്‍പ്പെട്ട് കൃഷി നടത്താന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കുന്നു എന്നാണ് പറയുക. അഗ്രിബിസിനസ്സ് കമ്പനിയാവാം, ഭക്ഷ്യ സംസ്‌കരണക്കമ്പനിയാവാം, മൊത്തക്കച്ചവടക്കാരോ കയറ്റുമതിക്കാരോ ആവാം. അവരുമായി കരാര്‍ കൃഷിയില്‍ ഏര്‍പ്പെടാനുള്ള ഏര്‍പ്പാടാണ് ഈ നിയമമെന്നാണ് പറച്ചില്‍. മേത്തരം വിത്തും വളവും സാമഗ്രികളുമൊക്കെ കമ്പനികള്‍ ഒരുക്കിത്തരും. കര്‍ഷകര്‍ നടുവൊടിഞ്ഞ് പണിഞ്ഞാല്‍ മതിയത്രെ! ആധുനിക സാങ്കേതിക വിദ്യ പ്രരയോജനപ്പെടുത്തുന്നതോടെ, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമത്രെ!

കര്‍ഷക സമരം 16ാം ദിവസത്തിലേക്ക്, ട്രയിന്‍ തടയല്‍ സമരം നടത്തും – Media  Mangalam

കരാറില്‍ ഏര്‍പ്പെടുമ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെടുമോ എന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.കോര്‍പ്പറെറ്റുകള്‍ക്ക് പരിധിയില്ലാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ സ്റ്റോക്ക്‌ ചെയ്യാനും,ആവിശ്യക്കാര്‍ കൂടി വരുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനും സാധിക്കും.ഇതോടെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കോര്‍പ്പറെറ്റ്കളുടെ കാലു പിടിക്കണ്ട അവസ്ഥയില്‍ വരും..മൊത്തത്തില്‍ പറഞ്ഞാല്‍ കോര്‍പ്പറെറ്റുകളുടെ അധികാരത്തില്‍ ആയിരിക്കും ഇനി കാര്‍ഷിക മേഖല എന്ന് ചുരുക്കം.

farmers protest: നിരാഹാര സമരവും, ട്രാക്ടർ റാലിയും; കർഷക സമരം വരും  ദിവസങ്ങളിൽ ഇങ്ങനെ - farmers leaders to go on hunger strike on dec 14 at  delhis singhu border says union member - MALAYALAM NEWS TIMES

കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയുകയും വില നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് ലഭിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്.

NewsAtFirst | കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; പ്രതിരോധിക്കാന്‍ കൂടുതല്‍  പൊലീസുകാരെ നിയോഗിച്ചു | kerala news | malayalam news | latest malayalam  news | latest kerala news | exclusive ...

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!