രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി കർഷകരുടെ ദില്ലി ചലോ മാർച്ച്.
പോലീസ് കോൺക്രീറ്റ് സ്ലാബുകൾ, മുള്ളുവേലി എന്നിവ കൊണ്ട് അടച്ചിട്ടിരിക്കുന്ന വഴികൾ മറികടന്ന് ആയിരക്കണക്കിന് കർഷകർ ഇന്ന് ഡൽഹി നഗരത്തിലേക്ക് കടക്കും.
പാനിപത്തിലാണ് ഇന്നലെ രാത്രി കർഷകർ തമ്പടിച്ചത്.
ഇന്നലെ കർഷകരുമായി വിവിധ റോഡുകളിൽ പോലീസ് ഏറ്റുമുട്ടിയിരുന്നു. ഹരിയാനയിൽ നിന്നുള്ള കർഷകരെ അംബാലയിൽ വെച്ച് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ബാരിക്കേഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് കർഷകർ ഇതിനോട് പ്രതികരിച്ചത്
അതേസമയം നിരായുധരായ കർഷകരെ നേരിടാൻ ശക്തമായ സംവിധാനമാണ് കേന്ദ്രം ഏർപ്പെടുത്തിയത്.
ബി എസ് എഫിനെയും സി ആർ പി എഫിനെയും വരെ കേന്ദ്രസർക്കാർ ഇറക്കിയിട്ടുണ്ട്. ഏതുവിധേനയും മാർച്ച് ഡൽഹിയിൽ കടക്കാതിരിക്കാനാണ് ശ്രമം. എന്നാൽ എന്ത് പ്രതിബന്ധമുണ്ടായാലും നഗരത്തിനുള്ളിൽ കയറുമെന്ന് തന്നെയാണ് കർഷകരുടെ പ്രഖ്യാപനം.