Thursday, December 26
BREAKING NEWS


നൂറിലധികം പേര്‍ ആശുപത്രിയില്‍, വൻ നാശനഷ്ടം; 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയിലുലഞ്ഞ് ഹോങ്കോങ് Floods swamp Hong Kong

By sanjaynambiar

Floods swamp Hong Kong തെക്കന്‍ ചൈനീസ് നഗരങ്ങളിലും വ്യാപകമഴയില്‍ വന്‍ നാശനഷ്ടം. 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണെന്നാണ് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചത്.

നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുകളും സബ്‍വേ സ്റ്റേഷനുകളുമടക്കം ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പേമാരിയില്‍ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. കടകളിലും വെള്ളംകയറി. ഹോങ്കോങിനെ കൗലൂണ്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍വെള്ളത്തിനടിയിലായി. പേമാരി ഹോങ്കോങിലെ പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്.

ദക്ഷിണ ചൈനയിലും കനത്ത മഴയാണ് തുടരുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദക്ഷിണ ചൈനയില്‍ ഏതാണ്ട് പത്ത് ദശലക്ഷത്തിലധികം പേരും തീരപ്രദേശങ്ങളിലാണ് കഴിയുന്നത്. ചൈനയിലെ ഷെന്‍സന്‍ നഗരത്തിലെ ഡാമുകള്‍ തുറന്നുവിടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡാം തുറക്കുന്നത് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ഹോങ്കോങിലെ സുരക്ഷാ സേനയുടെ മേധാവി ച്രിസ് ടാങ് വ്യക്തമാക്കിയത്.

സോള, ഹൈകുയി എന്നീ രണ്ട് ചുഴലിക്കാറ്റുകള്‍ തെക്കന്‍ ചൈനയില്‍ തുടര്‍ച്ചയായി ആഞ്ഞടിച്ച്‌ ഒരാഴ്ച പിന്നിടുമ്ബോഴാണ് ശക്തമായ പേമാരിയുമെത്തുന്നത്.

അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചവരെ മഴ തുടരും. മണിക്കൂറില്‍ 70മില്ലിമീറ്ററിലും അധികം മഴ പെയ്തതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ബ്ലാക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഹോങ്കോങില്‍ പിന്നീട് മണിക്കൂറില്‍ 158.1 മില്ലിമീറ്റര്‍ മഴ പെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ 140 വര്‍ഷത്തിനിടയില്‍ ഹോങ്കോങിലുണ്ടായ ഏറ്റവും വലിയ മഴയാണെന്ന് കാലാവസ്ഥാ മന്ത്രാലയം വിലയിരുത്തിയിത്. ഹോങ്കോങ് ദ്വീപ്, കൗലൂണ്‍ നഗരത്തിന്റെ വടക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ 200 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!