ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്നും ചില ദിവസങ്ങളില്‍ വില കൂടുമെന്നും ചില ദിവസങ്ങളില്‍ കുറയുമെന്നും സുരേന്ദ്രന് പറഞ്ഞു.ഇന്ധനവില വര്‍ധനവിനു പ്രധാന കാരണം യുപിഎ സര്‍ക്കാരാണ്. ഇന്ധനവില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍നിന്ന് എടുത്തുകളഞ്ഞതു കോണ്‍ഗ്രസാണ്. ആ തീരുമാനം എളുപ്പത്തില്‍ തിരുത്താന്‍ കഴിയില്ല. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്ത് പെട്രോളിന് 87 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന് ചോദിച്ചു.

ഇന്ധനവില ചില ദിവസങ്ങളില്‍ കൂടും, ചില ദിവസങ്ങളില്‍ കുറയും. ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. തെരഞ്ഞെടുപ്പിനെ ഇതൊന്നും സ്വാധീനിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.








