പണമിടപാടുകള്‍ക്ക് ഇന്ന് അധികം പേരും ഉപയോഗപ്പെടുത്തുന്ന ആപ്പാണ് ഗൂഗിള്‍ പേ. തികച്ചും സൗജന്യമായാണ് ഈ സംവിധാനത്തിലൂടെ പണകൈമാറ്റം സാധ്യമായിരുന്നത്. എന്നാല്‍ തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു.
ജിമെയിലും ഡ്രൈവിലുമടക്കം പൊളിസിയിൽ മാറ്റം വരുത്തിയ ഗൂഗിൾ, ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഗുഗിൾ പേയിലും മാറ്റങ്ങൾ കൊണ്ടുവരുന്നു.
ഗൂഗിൾ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഇടാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ് ഐഎഎൻഎസ് ആണ് ഇക്കാര്യംറിപ്പോർട്ട് ചെയ്തത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു
തൽക്ഷണ പണ ഇടപാടുകൾക്ക് കമ്പനി ഫീസ് ഈടാക്കും.
ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണമയയ്ക്കാൻ ഒന്നുമുതൽ മൂന്നുദിവസം വരെ സമയമെടുത്തേയ്ക്കും എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം pay.google.com എന്ന പോർട്ടൽ സേവനവും ലഭ്യമാണ്. അടുത്ത വര്‍ഷം ജനുവരി മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ലെന്ന് ഗൂഗിൾ അറിയിച്ചു. ‘2021 തുടക്കം മുതല്‍ പണം അയയ്ക്കാനും സ്വീകരിക്കാനും പേ ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം ഉപയോഗിക്കാന്‍ കഴിയില്ല. ഇതിനായി ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുക’ എന്നാണ് കമ്പനി അറിയച്ചിരിയ്ക്കുന്നത്.