sexual assault complaint സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റര്‍ കേസ് ഹൈക്കോടതി റദ്ദാക്കി.
കേസ് ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണു നടപടി.
2017 ല്‍ സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദൻറെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെ തുടര്‍ന്ന് കേസിന്റെ തുടര്‍നടപടികള്‍ ജൂണില്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.